മോദി തരംഗം ഫലപ്രദമായില്ലെന്ന് ആക്ഷേപം

പട്‌ന: ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് വേണ്ടത്ര സ്വാധീനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്ന് ആക്ഷേപം. റാലികളെ വോട്ടാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന് വിജയിക്കാനായില്ലെന്ന് സംസ്ഥാ നത്തെ ബിജെപി നേതാക്കള്‍ പറയുന്നു.മോദിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര സ്വാധീനമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രാദേശിക നേതാക്കളെ ആശ്രയിക്കേണ്ട നിലയിലാണ് ബിജെപി. മോദിയുടെ മൂന്നു തിരഞ്ഞെടുപ്പ് റാലികള്‍ ബിജെപിക്ക് നീട്ടിവയ്‌ക്കേണ്ടിവന്നിരുന്നു.

ഈ മാസം 25, 26, 27 തിയ്യതികളിലേക്കാണ് റാലിക ള്‍ മാറ്റിയത്. വോട്ടെടുപ്പിനോടടുത്ത ഈ ദിവസങ്ങളില്‍ റാലികള്‍ നടത്തിയാല്‍ മോദിയുടെ പ്രസംഗങ്ങള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാനാവുമെന്നു കരുതുന്നതായി ബിജെപി നേതാക്കള്‍ അറിയിച്ചു. പോളിങ് ബൂത്തിലേക്ക് പോവുമ്പോള്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ജനങ്ങളുടെ ഓര്‍മയില്‍ നിലനില്‍ക്കാന്‍ ഈ ദിവസങ്ങളില്‍ റാലി നടത്തുന്നത് ഉപകാരപ്പെടുമെന്നും അവര്‍ പറ ഞ്ഞു.

റാലികളില്‍ പലതിലും ന ല്ലരീതിയിലുള്ള ആള്‍ക്കൂട്ടമായിരുന്നു. പക്ഷേ, ചിലയിടത്ത് ആ ആള്‍ക്കൂട്ടത്തിന്റെ വോട്ടുകള്‍ നേടുന്നതില്‍ പരാജയപ്പെട്ടു. ജാതിസമവാക്യത്തില്‍ മോദിയുടെ പ്രസംഗങ്ങള്‍ പിന്തുണച്ചെന്നും അവര്‍ പറയുന്നു.പ്രാദേശിക നേതാക്കളെ പ്രചാരണത്തിനിറക്കുമ്പോഴാണ് ബിജെപിക്ക് പ്രതിസന്ധി നേരിടേണ്ടിവരുന്നത്. പാര്‍ട്ടിയുടെ ഭൂരിപക്ഷം നേതാക്കളും സവര്‍ണസമുദായങ്ങളില്‍നിന്നുള്ളവരായതിനാലാണ് ദലിത്-മഹാദലിത്, ഒബിസി വിഭാഗങ്ങളില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയാതെ വരുന്നത്.

പാര്‍ട്ടിയുടെ 160 സ്ഥാനാര്‍ഥികളില്‍ 65 പേര്‍ മുന്നാക്കജാതിക്കാരാണ്. സംസ്ഥാ നത്തെ വോട്ടര്‍മാരില്‍ 15 ശതമാനം മാത്രമാണ് ഈ സമുദായക്കാ ര്‍. എന്നാല്‍, രാംവിലാസ് പാസ്വാന്റെ എല്‍ജെപി, ഉപേന്ദ്ര കുശ്‌വാഹയുടെ ആല്‍എല്‍എസ്പി, ജിതന്റാം മാഞ്ചിയുടെ എച്ച് എഎം എന്നീ കക്ഷികളായിട്ടുള്ള സ ഖ്യം ദലിത്-മഹാദലിത് വോട്ടുകള്‍ നേടാന്‍ ഉപകരിക്കുമെ ന്നും ബിജെപി നേതാക്കള്‍ പറയുന്നു.

ജെഡിയു, ആര്‍ജെഡി, കോ ണ്‍ഗ്രസ് സഖ്യം പിന്നാക്ക സമു ദാ യ വോട്ടുകള്‍ വലിയതോതില്‍ നേടുമെന്ന് ആശങ്കപ്പെടുന്നതാ യും അവര്‍ അറിയിച്ചു. 2014 ലോ ക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ഒരുവിഭാഗം മുസ് ലിംകള്‍ ബിജെപിക്ക് വോട്ട് നല്‍കിയെങ്കിലും ദാദ്രി പോലുള്ള സംഭവങ്ങള്‍ കാരണം ഇത്തവണ ആ പിന്തുണയുണ്ടാവില്ലെന്നാണു വിലയിരുത്തല്‍. അതേസമയം, ബിഹാറിലെ ബിജെപി നേതാക്കളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കുന്നതിനു പിറകിലെന്ന് പാര്‍ട്ടി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ കുറ്റപ്പെടുത്തി. മോദിയുടെ റാലികള്‍ അവസാന നിമിഷം റദ്ദാക്കുന്നത് പാര്‍ട്ടിക്ക് തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it