മോദി ജനങ്ങളെ വിഡ്ഡികളാക്കുന്നു: ഹൈദരലി ശിഹാബ് തങ്ങള്‍

മണ്ണഞ്ചേരി: പ്രധാനമന്ത്രി ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്ന് മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ലാലി വിന്‍സെന്റിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കാന്‍ പോവുന്നില്ല. വികസനം തുടരണമെങ്കില്‍ യുഡിഎഫ് തുടരണമെന്നും തങ്ങള്‍ പറഞ്ഞു. അഡ്വ. ആര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it