മോദി അനുകൂല വാര്‍ത്ത: സ്വകാര്യ കമ്പനികള്‍ സമീപിച്ചെന്ന് വാഷിങ്ടണ്‍ പോസ്റ്റ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി വാര്‍ത്തയെഴുതാന്‍ സര്‍ക്കാരിനു വേണ്ടി സ്വകാര്യ കമ്പനികള്‍ സമീപിച്ചെന്ന് അമേരിക്കന്‍ പത്രം വാഷിങ്ടണ്‍ പോസ്റ്റ്. പത്രത്തിന്റെ ഇന്ത്യയിലെ ബ്യൂറോ ചീഫ് ആനി ഗോവെന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരെ പ്രതിനിധീകരിച്ചു സ്വകാര്യ പബ്ലിക് റിലേഷന്‍ കമ്പനികള്‍ തങ്ങളെ രണ്ടു തവണ ബന്ധപ്പെട്ടെന്നാണ് ഗോവെന്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ തുകകളുടെ നല്ലരീതിയിലുള്ള ചെലവഴിക്കലാണോ ഇതെന്നും ഗോവെന്‍ കുറിപ്പില്‍ ചോദിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it