palakkad local

മോദിസര്‍ക്കാര്‍ രാജ്യത്ത് ചാതുര്‍വര്‍ണ്യം കൊണ്ടുവരുന്നു: വി എം സുധീരന്‍

ശ്രീകൃഷ്ണപുരം: രാജ്യത്ത് ചാതുര്‍വര്‍ണ്യം കൊണ്ടുവരുവാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. അസഹിഷ്ണുതയുടെ വക്താക്കളായി ബിജെപി മാറിയിരിക്കുന്നു. കേരളത്തില്‍ ബിഡിജെഎസ് സംഘപരിവാരത്തിന്റെ വക്താക്കളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പാലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഷാനിമോള്‍ ഉസ്മാന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ശ്രീകൃഷ്ണപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍.
ചാക്ക് രാഷട്രീയവും അക്രമരാഷ്ട്രീയവും നിര്‍ത്തുവാന്‍ സിപിഎം തയ്യാറാവണം. സിപിഎം അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഇനിയും തയ്യാറായിട്ടില്ല എന്നതിന് ഉദാഹരണമാണ് ഹരിപ്പാട് സംഭവം. ഭീകര സംഘടനകളെപ്പോലും നാണിപ്പിക്കുന്ന സംഭവമാണ് സിപിഎം ചെയ്തത്. മദ്യനയം തുടരാന്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തണമെങ്കില്‍ ഭരണത്തുടര്‍ച്ച ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ കൂടെ നില്‍ക്കുവാന്‍ എന്നും മുന്‍പന്തിയിലുള്ള വ്യക്തിയാണ് ഷാനിമോള്‍ ഉസ്മാന്‍. യു ഡിഎഫ് വിജയത്തിനായി ഷാനിമോളെ പോലെയുള്ള ഉന്നത വ്യക്തിയെ കോണ്‍ഗ്രസ് നേതൃത്വം ഏല്‍പിക്കുകയായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു.
ഒറ്റപ്പാലം നിയോജക മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ പി എസ് അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.
എ ഐ സി സി വക്താവ് പി സി ചാക്കോ, മുന്‍മന്ത്രി വി സി കബീര്‍, മുന്‍ എം പി വി എസ് വിജയരാഘവന്‍, ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി, കോങ്ങാട് നിയോജക മണ്ഡലം സ്ഥാനാര്‍ഥി പന്തളം സുധാകരന്‍, മുന്‍ മന്ത്രി വി സി കബീര്‍, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് സിഎ എം എ കരീം, കളത്തില്‍ അബ്ദുള്ള, തോമസ് ജേക്കബ്, പി ഹരിഗോവിന്ദന്‍ മാസ്റ്റര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കുമാരി, തോമസ് ജേക്കബ്, പി എ തങ്ങള്‍, പി എ ഷൗക്കത്ത്, പി എ ഹബീബ് തങ്ങള്‍, പി സെയ്ത് മാസ്റ്റര്‍, പി രാജരത്‌നം, ശ്രീവത്സന്‍, സത്യന്‍ പെരുമ്പറക്കോട്, ഓമന ഉണ്ണി സംബന്ധിച്ചു.
Next Story

RELATED STORIES

Share it