മോദിയോട് എ കെ ആന്റണിയുടെ 10 ചോദ്യങ്ങള്‍

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് 10 ചോദ്യങ്ങളുമായി മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി രംഗത്ത്.
1. അഗസ്ത വെസ്റ്റ്‌ലാന്റിനെ നിരോധിച്ചുകൊണ്ട് കോ ണ്‍ഗ്രസ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍നിന്നു രക്ഷപ്പെടാന്‍ മോദി സര്‍ക്കാര്‍ അവരെ അനുവദിച്ചത് എന്തുകൊണ്ട്?
2. സിബിഐ/എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് എതിര്‍ത്തിട്ടും അഗസ്തയെ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാക്കുന്നതിനു വേണ്ടി 2014 ജൂലൈയില്‍ മോദി സര്‍ക്കാര്‍ ധൃതിപ്പെട്ട് അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം തേടിയത് എന്തിനായിരുന്നു?
3. അഗസ്ത-ടാറ്റ സംയുക്ത സംരംഭമായ ഇന്ത്യന്‍ റോട്ടോര്‍ ക്രാഫ്റ്റ് ലിമിറ്റഡിന്റെ എഡബ്ല്യു 119 ഹെലികോപ്റ്റര്‍ നിര്‍മാണത്തിന് എഫ്‌ഐപിബി വഴിയുള്ള നിക്ഷേപങ്ങള്‍ക്ക് 2014 ആഗസ്തില്‍ മോദി സര്‍ക്കാര്‍ അനുമതി നല്‍കിയത് എന്തിനായിരുന്നു?
4. 2015 ഏപ്രിലില്‍ അഗസ്തയുടെ 100 നാവിക ഹെലികോപ്റ്ററുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത് എന്തുകൊണ്ട്?
5. രണ്ടു വര്‍ഷമായിട്ടും സിബിഐ അന്വേഷണം പൂര്‍ത്തീകരിക്കാത്തത് എന്തുകൊണ്ടാണ്?
6. 2015 ആഗസ്ത് എട്ടിന് ഇടനിലക്കാരന്‍ മിഷേല്‍ നല്‍കിയ വാഗ്ദാനത്തെക്കുറിച്ച് അദ്ദേഹത്തെ ഇന്ത്യയിലെത്തിച്ച് സിബിഐയെക്കൊണ്ടും എന്‍ഫോഴ്‌സ്‌മെന്റിനെക്കൊണ്ടും ചോദ്യംചെയ്യാന്‍ പ്രധാനമന്ത്രി നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്?
7. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമായി ഇറ്റാലിയന്‍ നാവികരെ വിട്ടയക്കുന്നതിന് പ്രധാനമന്ത്രി കരാറുണ്ടാക്കിയിട്ടില്ലേ?
8. ത്യാഗി, വിവേകാനന്ദ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തിയല്ലേ. പ്രധാനന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൃപേന്ദ്ര മിശ്രയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ത്യാഗിയും തമ്മിലുള്ള ബന്ധമെന്ത്?
9. കണ്‍ട്രോളര്‍ ഓഫ് ഓഡിറ്റ് ജനറലിന്റെ കണ്ടെത്തലുകളുണ്ടായിട്ടും ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങിനെതിരേ സര്‍ക്കാര്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ട്?
10. അതേപോലെ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരേയും സര്‍ക്കാര്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ട്?
Next Story

RELATED STORIES

Share it