മോദി സെല്‍ഫി:ചെലവായത് 1.06 കോടി

ന്യൂഡല്‍ഹി: കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അവതരിപ്പിച്ച സെല്‍ഫി വിത്ത് മോദി (മോദിയോടൊപ്പം സെല്‍ഫി) പ്രചാരണതന്ത്രത്തിന് ചെലവായത് 1.06 കോടി രൂപ. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ചെലവുകളെപ്പറ്റി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കിലാണ് ബിജെപി ഇത് വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ ഈ തന്ത്രം വേണ്ടത്ര ഏശാത്തതിനാലാണ് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഇതൊഴിവാക്കിയത്.മോദിയുടെ ചിത്രത്തോടൊപ്പം സെല്‍ഫിയെടുക്കാന്‍ ഡല്‍ഹിയിലെ മണ്ഡലങ്ങളിലുടനീളം ബൂത്തുകള്‍ സ്ഥാപിക്കുകയും അനുബന്ധ സൗകര്യങ്ങളൊരുക്കുകയും ചെയ്തതിനാണ് തുക ചെലവായത്. പാര്‍ട്ടിയുടെ കേന്ദ്ര ഓഫിസാണ് ചെലവുകള്‍ വഹിച്ചത്.2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നടത്തിയ ഇത്തരം പ്രചാരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഈ പ്രചാരണങ്ങള്‍ക്കായി പാര്‍ട്ടി അന്ന് ചെലവാക്കിയത് 60 കോടിയില്‍പരം രൂപയായിരുന്നു.
Next Story

RELATED STORIES

Share it