മോദിയെ ശിവിഗിരിയിലെത്തിക്കുന്നത് സംഘപരിവാര അജണ്ട: കൊടിക്കുന്നില്‍
BY swapna en12 Dec 2015 3:17 PM GMT
swapna en12 Dec 2015 3:17 PM GMT
കൊല്ലം: ശിവഗരി മഠത്തെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര അജണ്ടയുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശിവഗിരി സന്ദര്‍ശിക്കുന്നതെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് എംപി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ശിവഗിരിയില്‍ നിന്ന് ക്ഷണം ഉണ്ടാകാതെ എന്തിനാണ് പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരു വ്യക്തി മഠം സന്ദര്‍ശിക്കുന്നതെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കണം. ശിവഗിരി തീര്‍ഥാടനം സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് മനസ്സിലാക്കിയ ബിജെപി നേതൃത്വം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മോദിയെ എത്തിക്കുന്നത്.
മോദിയുടെ സന്ദര്‍ശനത്തില്‍ അഭിപ്രായം പറഞ്ഞ ശിവഗിരി മഠത്തിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. എസ്എന്‍ഡിപിയെ ഹൈജാക്ക് ചെയ്തപോലെ ശിവഗിരി മഠത്തെ ചൊല്പ്പടിയില് നിര്‍ത്താനുള്ള ശ്രമം വിലപോകില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു. കാഷ്യു കോര്‍പറേഷനിലെ സിബിഐ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ല. തെറ്റ് ചെയ്തവര്‍ ആരായാലും വെളിച്ചത്ത് കൊണ്ടുവരണം. നിലവിലുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ സ്വത്ത് വിവരവും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT