മോദിയെ അനുകൂലിച്ച് ലേഖനം: അശോകിന്എതിരായ നടപടി റദ്ദാക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചു പത്രത്തില്‍ ലേഖനമെഴുതിയതിനു വെറ്ററിനറി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി അശോകിനെ തരംതാഴ്ത്താനെടുത്ത തീരുമാനം മന്ത്രിസഭായോഗം റദ്ദാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം അവതരിപ്പിച്ചത്. അശോകിന്റെ സ്‌പെഷ്യല്‍ സെക്രട്ടറി സ്‌കെയിലിലെ ശമ്പളം വെട്ടിക്കുറയ്ക്കാനും തരംതാഴ്ത്താനും ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍ ശുപാര്‍ശ ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി പണ്ട് ശിവഗിരിയില്‍ വന്നതിനെ അനുകൂലിച്ചു ഡോ. അശോക് എഴുതിയ ലേഖനമാണു വിവാദമായത്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ചു നേരത്തേ ബി അശോക് എഴുതിയ ലേഖനങ്ങളും വിമര്‍ശന വിധേയമായിരുന്നു. അതേസമയം, സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യകോളജില്‍ പഠിപ്പിച്ചു പ്രതിഫലം കൈപ്പറ്റിയതിനു ഡിജിപി ജേക്കബ് തോമസിനെതിരേ നടപടി തുടരാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it