മോദിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ബിജെപി പുറത്തു വിട്ടു; വ്യാജമെന്ന് ആം ആദ്മി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഎ, എംഎ സര്‍ട്ടിഫിക്കറ്റുകള്‍ ബിജെപി നേതൃത്വം ഇന്നലെ പുറത്തുവിട്ടു. എന്നാല്‍, സര്‍ട്ടിഫിക്കറ്റുകള്‍ കൃത്രിമമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.ഇന്നലെ ഉച്ചയോടെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ ചേര്‍ന്നാണ് മോദിയുടെ സ ര്‍ട്ടിഫിക്കറ്റുകള്‍’പുറത്തുവിട്ടത്. മോദി തന്റെ ബിരുദവും ബിരുദാനന്തര ബിരുദവും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണു നേടിയതെന്ന് അമിത് ഷാ പറഞ്ഞു.എന്നാല്‍, ബിജെപി സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തുവിട്ട് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പ്രസ്തുത സര്‍ട്ടിഫിക്കറ്റുകള്‍ കൃത്രിമമാണെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തുവന്നു. ബിഎ മാര്‍ക്ക് ഷീറ്റിലും എഎ ബിരുദ സര്‍ട്ടിഫിക്കറ്റിലും അച്ചടിച്ച മോദിയുടെ പേരുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്ന് ആം ആദ്മി നേതാവ് അശുതോഷ് വാര്‍ത്താസമ്മേളനത്തി ല്‍ പറഞ്ഞു. രേഖകളില്‍ കാണിച്ചിരിക്കുന്ന വര്‍ഷങ്ങള്‍ തമ്മിലും പൊരുത്തക്കേടുകള്‍ ഉണ്ട്. കോപ്പി ചെയ്യാനും ബുദ്ധി വേണം. ബിഎ മാര്‍ക്ക് ഷീറ്റ് കാണിക്കുന്ന വര്‍ഷം 1978 ആണ്. എന്നാല്‍, ബിരുദം നല്‍കിയിരിക്കുന്നത് 1979ലും. ബിഎ മാര്‍ക്ക് ഷീറ്റില്‍ കാണിച്ചിരിക്കുന്ന പേര് നരേന്ദ്ര കുമാര്‍ ദാമോദര്‍ദാസ് മോദി എന്നാവുമ്പോള്‍ എംഎ സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന പേര്  നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്നാണെന്നും അശുതോഷ് പറഞ്ഞു. ബിഎ ഡിഗ്രിയുമായി ബന്ധപ്പെട്ട രേഖകളില്‍ തന്നെ പേരുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്ന കാര്യവും അശുതോഷ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മാര്‍ക്ക് ഷീറ്റുകളില്‍ ഒന്നില്‍ മോദിയുടെ പേരിന്റെ അവസാന സ്‌പെല്ലിങ് ഐ’എന്നും മറ്റൊന്നില്‍ വൈ’എന്നുമുള്ള കാര്യവും ആം ആദ്മി എടുത്തുകാട്ടി. മോദിയുടെ എംഎ ബിരുദത്തിന്റെ പേര് എന്റൈര്‍ പൊളിറ്റിക്ക ല്‍ സയന്‍സ്’ആണെന്ന വിചിത്ര കാര്യവും അശുതോഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മോദിയുടെ ബിരുദങ്ങള്‍ കൃത്രിമമാണെന്ന് തങ്ങള്‍ തെളിയിച്ചതായും കുറ്റകരമായ വഞ്ചന കാണിച്ചതിന് അമിത് ഷായും ജെയ്റ്റ്‌ലിയും മോദിയും മാപ്പു പറയണമെന്നും ആം ആദ്മി നേതാവ് പറഞ്ഞു.തനിക്ക് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിഎയും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് എംഎയും ഉള്ളതായി മോദി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതു സംബന്ധിച്ചു വിവാദമുണ്ടായതിനെ തുടര്‍ന്ന് ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കാന്‍ രണ്ട് സര്‍വകലാശാലകളോടും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഗുജറാത്ത് സര്‍വകലാശാല പുറത്തുവിട്ട രേഖ മോദി അവിടെ നിന്ന് എന്റൈര്‍ പൊളിറ്റിക്കല്‍ സയന്‍സ്‌വിഷയത്തില്‍ എംഎ എടുത്തതായി കാണിക്കുന്നു.
Next Story

RELATED STORIES

Share it