Flash News

മോദിയുടെ വസതിയിലേയ്ക്ക് മാര്‍ച്ച്; 52 എംഎല്‍എമാരെ അറസ്റ്റ് ചെയ്തു

മോദിയുടെ വസതിയിലേയ്ക്ക് മാര്‍ച്ച്; 52 എംഎല്‍എമാരെ അറസ്റ്റ് ചെയ്തു
X
Manish_Sisodia_

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി എംഎല്‍എ ദിനേഷ് മൊഹാനിയയ്‌ക്കെതിരെ പോലീസ് നടപടിയെടുത്തതില്‍ പ്രതിഷേധിച്ച്  നരേന്ദ്രമോദിയുടെ വസതിയിലേയ്ക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ അടക്കം 52 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തീഹാര്‍ ജയിലില്‍ വരെ പോകാന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാലും ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തില്ലെന്നും സിസോദിയ പറഞ്ഞു.
കുടിവെള്ള പ്രശ്‌നത്തില്‍ പരാതി പറയാന്‍ വന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചായിരുന്നു മൊഹാനിയയ്‌ക്കെതിരെ കേസെടുത്തത്. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്ന് ആംആദ്മി പാര്‍ട്ടി പറഞ്ഞു.
നരേന്ദ്രമോദിയ്ക്ക് എഎപി എംഎല്‍എമാരെ എപ്പോഴും കണ്ടുകൊണ്ടിരിക്കണം.അതിനാണ് തങ്ങളെ ഇങ്ങനെ അറസ്റ്റ് ചെയ്യുന്നതെന്ന് മനീഷ് സിസോദിയ പറഞ്ഞു. ഒന്നര വര്‍ഷത്തിനിടെ എട്ട് എഎപി എംഎല്‍എമാരെയാണ് ഡല്‍ഹി പോലീസ് വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it