മോദിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനം; സ്വാഗതം ചെയ്ത് പാകിസ്താന്‍ പ്രതിപക്ഷം

ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തെ പുകഴ്ത്തി പാക് പ്രതിപക്ഷം. പുതിയ തുടക്കമാണിതെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇതു കാരണമാവുമെന്നും പ്രധാന പാക് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രസ്താവനയില്‍ അറിയിച്ചു.
മോദിയുടെ സന്ദര്‍ശനം സ്വാഗതം ചെയ്യുന്നതായി പ്രധാന പ്രതിപക്ഷമായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി(പിപിപി)യുടെ പാര്‍ലമെന്ററി നേതാവ് സയ്യിദ് ഖുര്‍ഷിദ് ഷാ പറഞ്ഞു. പാക് തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ഖാനും സന്ദര്‍ശനത്തെ സ്വാഗതം ചെയ്തു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും സന്ദര്‍ശനം ഉപകാരപ്രദമാവുമെന്ന് മോദിയെ സ്വാഗതം ചെയ്തുകൊണ്ട് പ്രതിരോധമന്ത്രി ഖവാജ ആസിഫ് പറഞ്ഞു.
കശ്മീര്‍ ഉള്‍പ്പെടെയുള്ള തര്‍ക്കപ്രശ്‌നങ്ങള്‍ അത്തരം ബന്ധങ്ങളിലൂടെ പരിഹരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തിന് പുതിയ തുടക്കമാണിതെന്ന് അവാമി നാഷനല്‍ പാര്‍ട്ടി നേതാവ് സഹിദ് ഖാന്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് മോദി പാകിസ്താനിലെത്തിയത്.
Next Story

RELATED STORIES

Share it