മോദിക്കുസോണിയയെ വിമര്‍ശിക്കാന്‍ അവകാശമില്ല: ചെന്നിത്തല

തിരുവനന്തപുരം: രക്തക്കറ പുരണ്ട രാഷ്ട്രീയ ജീവിതത്തിനുടമയായ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും സംശുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകമായ സോണിയ ഗാന്ധിയെ വിമര്‍ശിക്കാന്‍ ധാര്‍മികമായി ഒരു അവകാശവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൈവെള്ളയില്‍ വന്ന പ്രധാനമന്ത്രിസ്ഥാനം ത്യജിച്ച നേതാവാണ് സോണിയ ഗാന്ധി. അതേസമയം മുഖ്യമന്ത്രിയാവാനും പ്രധാനമന്ത്രിയാവാനും സ്വന്തം ഗുരുതുല്യരെപ്പോലും വെട്ടിനിരത്തിയ ചരിത്രമാണ് മോദിയുടേത്. മോദിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്രയ്ക്ക് ഗോധ്രയിലും മുസഫര്‍ നഗറിലും കൊലചെയ്യപ്പെട്ട പാവങ്ങളുടെ ചോരയുടെ ഗന്ധമുണ്ട്. ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് നെഹ്‌റു കുടുംബത്തിലെ അംഗങ്ങളുടെ മനോവീര്യം കെടുത്താമെന്നും അതുവഴി കോണ്‍ഗ്രസ്സിനെ നിഷ്‌ക്രിയമാക്കാമെന്നുമാണ് അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍, അതിനെയെല്ലാം അതിജീവിച്ച ചരിത്രമാണ് കോണ്‍ഗ്രസ്സിന്റേതെന്നും രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it