Sports

മോണ്ടെ കാര്‍ലോ മാസ്‌റ്റേഴ്‌സ്; മുറേയെ വീഴ്ത്തി നദാല്‍ ഫൈനലില്‍

പാരിസ്: എട്ടു തവണ ചാംപ്യനായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ മോണ്ടെ കാര്‍ലോ മാസ്‌റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു.
സെമി ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരമായ ബ്രിട്ടന്റെ ആന്‍ഡി മുറേയെയാണ് നദാല്‍ കീഴടക്കിയത്. 6-4, 6-2 എന്ന സ്‌കോറിനായിരുന്നു ലോക അഞ്ചാം നമ്പര്‍ താരമായ നദാലിന്റെ വിജയം. ഫൈനലില്‍ ഫ്രാന്‍സിന്റെ ലോക 13ാം നമ്പര്‍ താരം ഗേല്‍ മോന്‍ഫില്‍സാണ് നദാലിന്റെ എതിരാളി.
സെമിയില്‍ നാട്ടുകാരനും ലോക എട്ടാം നമ്പര്‍ താരവുമായ ജോ വില്‍ഫ്രഡ് സോങയെയാണ് മോന്‍ഫില്‍സ് പരാജയപ്പെടുത്തിയത്. 6-1, 6-3 എന്ന സ്‌കോറിനായിരുന്നു മോന്‍ഫില്‍സിന്റെ ജയം.
Next Story

RELATED STORIES

Share it