മോണോ ആക്ടില്‍ പെണ്‍വേദനകള്‍; അമൃതവര്‍ഷയ്ക്കു തുടര്‍ച്ചയായ വിജയം

എം ബി ഫസറുദ്ദീന്‍

തിരുവനന്തപുരം: ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോേണാ ആക്ടില്‍ അവതരിപ്പിക്കപ്പെട്ടത് പുതിയകാലത്തെ പെണ്ണിന്റെ ആകുലതകള്‍. സാറാ ജോസഫിന്റെ മുടിത്തെയ്യം ഉറയുന്നു എന്ന കഥയെ ആസ്പദമാക്കി അമൃതവര്‍ഷ അവതരിപ്പിച്ച മോണോ ആക്ട് ഒന്നാം സ്ഥാനം നേടി.
മുടി കെട്ടുന്നതില്‍ പോലും പുരൂഷന്‍ നിയന്ത്രിക്കുന്ന ലോകത്തെയാണ് അമൃതവര്‍ഷ അവതരിപ്പിച്ചത്. എറണാകുളം വടക്കന്‍ പറവൂരിലെ സമൂഹം എച്ച്എസ്എസിലെ വിദ്യാര്‍ഥിയായ അമൃതവര്‍ഷയ്ക്കു തന്നെയായിരുന്നു കഴിഞ്ഞ വര്‍ഷവും ഒന്നാം സ്ഥാനം. ഡാന്‍സറും തബലിസ്റ്റും ചലച്ചിത്ര നടനുമായ കണ്ണന്‍ ജി നാഥമാണ് അമൃതവര്‍ഷയുടെ അച്ഛന്‍. അമ്മ നൃത്താധ്യാപികയാണ്. മല്‍സരിച്ച 19 കുട്ടികളില്‍ 18 പേരും ഏ ഗ്രേഡ് നേടി.
കണ്ണൂര്‍ ചൊക്ലി രാമവിലാസം സ്‌കൂളിലെ നിഹാരിക എസ് മോഹന്‍ രണ്ടാം സ്ഥാനം നേടി. കലക്കത്ത് കുഞ്ചന്‍ നമ്പ്യാരുടെ സാമൂഹിക വിമര്‍ശനമാണ് നിഹാരിക അവതരിപ്പിച്ചത്. ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലും ടെലിവിഷന്‍ സീരിയലുകളിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളില്‍ നിഹാരിക അഭിനയിച്ചിട്ടുണ്ട. മലപ്പുറം വിഎച്ച്എംഎസ്എസിലെ ചൈത്ര അവതരിപ്പിച്ച സൗമ്യ വധവുമായി ബന്ധപ്പെട്ട അവതരണം വ്യത്യസ്ഥമായആവിഷ്‌കാരമായി. സൗമ്യ വധം യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി മോണോ ആക്ടില്‍ പരിശീലനം ലഭിച്ച പെണ്‍കുട്ടി അതില്‍ നിന്നും വ്യത്യസ്ഥമായി സൗമ്യ ഗോവിന്ദച്ചാമിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടു കൊല്ലുന്ന പുതിയ കഥ സ്‌റ്റേജില്‍ അവതരിപ്പിക്കുന്നു.
മല്‍സരത്തിന്റെ വിജയത്തിനു വേണ്ടി പോലും പരാജയപ്പെട്ട കഥ പറയാന്‍ സന്നദ്ധമല്ലാത്ത കീഴടങ്ങാത്ത പെണ്ണുശിരിന്റെ ആവേശം ചൈത്ര തന്‍മയത്വത്തോടെ അവതരിപ്പിച്ചു. മൊറയുരിലെ ഓട്ടോ ഡ്രൈവറായ ബാലകൃഷ്ണന്റെ മകളാണ് ചൈത്ര. ആശുപത്രികളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട് വയനാട്ടിലെ ആദിവാസി സ്ത്രീ വണ്ടിയില്‍ പ്രസവിക്കാനിടയായ ദാരുണ സംഭവം ചിത്രീകരിച്ച് മഞ്ചേരി എച്ച്എംവൈഎച്ച്എസിലെ റഷ ഹൂസൈനും ഫൂലന്‍ ദേവിയെയും പൊമ്പിളൈ സമരത്തേയും ബന്ധപ്പെടുത്തി മണ്ണാര്‍ക്കാട് കോട്ടോപ്പാടം എച്ചഎസ്എസിലെ അഞ്ജിമ മനോജിന്റെ ഇനവും വ്യത്യസ്ഥമായി.
Next Story

RELATED STORIES

Share it