Flash News

മോഡി സര്‍ക്കാര്‍ പുരോഗതിയുണ്ടാക്കിയിട്ടില്ലെന്ന് ജനങ്ങള്‍ കരുതുന്നതായി സര്‍വേ ഫലം


ന്യൂഡല്‍ഹി : മോഡി സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുമ്പോള്‍, ജീവിത നിലവാരത്തില്‍ പുരോഗതിയുണ്ടായിട്ടില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ കരുതുന്നതായി സര്‍വേ ഫലം. സെന്റര്‍ ഫോര്‍ മീഡിയ സയന്‍സ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം (49ശതമാനം) പേര്‍ അഭിപ്രായപ്പെട്ടത് മോഡി സര്‍ക്കാര്‍ ജീവിത നിലവാരത്തില്‍ യാതൊരു മാറ്റവുമുണ്ടാക്കിയിട്ടില്ലെന്നാണ്. പതിനഞ്ചു ശതമാനത്തോളം പേര്‍ അഭിപ്രായപ്പെട്ടത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായി എന്നാണ്. സര്‍ക്കാരിന്റെ പദ്ധതികളുടെ മെ്ച്ചം പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്നേയില്ലെന്നാണ് 43 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. 15 സംസ്ഥാനങ്ങളിലെ 4000ത്തോളം പേരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്.
Next Story

RELATED STORIES

Share it