Flash News

മോഡി സര്‍ക്കാര്‍ കനയ്യകുമാറിനെ പ്രസിദ്ധനാക്കിയെന്ന് ശിവസേന

മോഡി സര്‍ക്കാര്‍ കനയ്യകുമാറിനെ പ്രസിദ്ധനാക്കിയെന്ന് ശിവസേന
X
shiv-sena flag
മുംബൈ: ജെഎന്‍യു വിദ്യാര്‍ത്ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ അറസ്റ്റുചെയ്തതിലൂടെ മോഡി സര്‍ക്കാര്‍ അദ്ദേഹത്തെ പ്രസിദ്ധനാക്കിയെന്ന് ശിവസേന.
രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും അതു മൂലമുണ്ടായ വിവാദങ്ങളും വഴി കനയ്യ കുമാറിന് സൗജന്യമായി പ്രശസ്തി ലഭിക്കുകയാണ് ഉണ്ടായതെന്ന് ശിവസേന മുഖപത്രമായ സാംനയുടെ പത്രാധിപ കുറിപ്പില്‍ പറയുന്നു.
ഗുജറാത്തില്‍ പട്ടേല്‍ സംവരണത്തിന്  വേണ്ടി പ്രക്ഷോഭം നടത്തുന്ന ഹാര്‍ദിക് പട്ടേലിനേയും കനയ്യ കുമാറിനെയും താരതമ്യം ചെയ്യുന്ന കുറിപ്പ്, മോഡിയേയും കേന്ദ്ര സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

[related]
Next Story

RELATED STORIES

Share it