Flash News

മോഡി സര്‍ക്കാരിനെ അടിയന്തിരാവസ്ഥക്കാലത്തോടുപമിച്ച് യശ്വന്ത് സിന്‍ഹ

മോഡി സര്‍ക്കാരിനെ അടിയന്തിരാവസ്ഥക്കാലത്തോടുപമിച്ച് യശ്വന്ത് സിന്‍ഹ
X
Yashwant Sinha1--621x414ഗോവ: മോഡിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയായ ചര്‍ച്ചകളെ അവഗണിക്കുന്നതോടെ സര്‍ക്കാര്‍ അടിയന്തിരാവസ്ഥക്കാലത്തേതു പോലെയാകുന്നുവെന്നും അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ അവസ്ഥ മോഡിക്കും സര്‍ക്കാരിനും സംഭവിക്കാമെന്നും സിന്‍ഹ തുറന്നടിച്ചു. ദുര്‍ഘട സംവാദങ്ങള്‍ എന്ന പേരില്‍ ഗോവയില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് സിന്‍ഹ തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞത്്. അടുത്ത തിരഞ്ഞെടുപ്പോടെ ജനങ്ങള്‍ അദ്ദേഹത്തെ ചവറില്‍ തള്ളുമെന്നും മോഡിയെ പേരെടുത്തു പറയാതെ സിന്‍ഹ പറഞ്ഞു.
Next Story

RELATED STORIES

Share it