Flash News

ലോകസാംസ്‌കാരിക സമ്മേളനം സംസ്‌കാരത്തിന്റെ കുംഭമേളയെന്ന് മോഡി

ലോകസാംസ്‌കാരിക സമ്മേളനം സംസ്‌കാരത്തിന്റെ കുംഭമേളയെന്ന് മോഡി
X
Modi-at-Art
ന്യൂഡല്‍ഹി: ശ്രീ ശ്രീ രവിശങ്കര്‍ നേതൃത്വം നല്‍കുന്ന ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ ലോക സാംസ്‌കാരിക സമ്മേളനം സംസ്‌കാരത്തിന്റെ കുഭമേളയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. യമുനാ തീരത്തെ വിവാദമായ വേദിയില്‍ സാംസ്‌കാരികസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യം നിറഞ്ഞ ഇന്ത്യയ്ക്ക്്് ലോകത്തിന് കാര്യമായ സംഭാവനകള്‍ ചെയ്യാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ത്യയുടെ സംസ്‌കാരത്തെ ഒരൊറ്റവേദിയില്‍ പ്രതിനിധാനം ചെയ്തതിനും തന്റെ സന്ദേശം 150ലേറെ രാജ്യങ്ങളിലേക്ക്് എത്തിച്ചതിനും' മോഡി രവിശങ്കറെ അഭിനന്ദിച്ചു.
സമ്മേളന വേദിയിലേക്ക് സൈന്യത്തെ ഉപയോഗിച്ച് പാലം പണിതതിന്റെയും യമുനാതീരത്ത് പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നതിന്റെ പേരില്‍ ദേശീയ ഹരിതെ്രെടബ്യൂണല്‍ പിഴയടപ്പിച്ചതിന്റെയും പേരില്‍ വിവാദമുയര്‍ന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുമോ എന്ന കാര്യത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും വേദിയില്‍ കൃത്യസമയത്തു തന്നെ മോഡി എത്തിച്ചേര്‍ന്നു. വിവാദമായതിനെത്തുടര്‍ന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന്് രാഷ്ട്രപതി പിന്‍മാറിയിരുന്നു.പ്രധാനമന്ത്രി പങ്കെടുക്കുന്ന സ്‌മ്മേളനവേദിയക്ക്് മതിയായ സാങ്കേതിക സുരക്ഷിതത്വമില്ല എന്ന കേന്ദ്ര പൊതുമരാമത്ത്് വകുപ്പിന്റെ മുന്നറിയിപ്പും അവഗണിച്ചാണ് മോഡി ചടങ്ങിനെത്തിയത്.
_

[related]
Next Story

RELATED STORIES

Share it