Flash News

മോഡി മന്ത്രിസഭ പുന:സംഘടിപ്പിച്ചേക്കും; വകുപ്പുകള്‍ കൈമാറാന്‍ ഉചിതരില്ലെന്നും റിപ്പോര്‍ട്ട്

മോഡി മന്ത്രിസഭ പുന:സംഘടിപ്പിച്ചേക്കും; വകുപ്പുകള്‍ കൈമാറാന്‍ ഉചിതരില്ലെന്നും റിപ്പോര്‍ട്ട്
X
modi-cabinet-27-5-2014

ന്യൂഡല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര  മോഡി കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിക്കുന്നു. ഭരണവിരുദ്ധ വികാരവും കേന്ദ്ര മന്ത്രിമാരുടെ അനാവശ്യ വിവാദ പ്രസ്താവനകളും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയും പാര്‍ട്ടിക്ക് മോശം പ്രതിച്ഛായ നല്‍കുന്ന എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുനസംഘടന.

ഭരണത്തിലേറി രണ്ടു വര്‍ഷമായിട്ടും രാജ്യത്ത് വേണ്ടത്ര വികസനം എത്തിയിട്ടില്ലെന്നാണ് മന്ത്രിസഭയിലെ തന്നെ മുതിര്‍ന്ന മന്ത്രിമാരുടെ ആരോപണം. ഈ സാഹചര്യത്തിലാണ് പുതിയ അഴിച്ചുവാര്‍ക്കല്‍. എന്നാല്‍ കേന്ദ്ര മന്ത്രിയാക്കാന്‍ തക്ക കഴിവുള്ളവര്‍ ഇല്ലെന്നാണ് മറ്റൊരു കണ്ടെത്തല്‍. ഉള്ള മന്ത്രിമാര്‍ പരസ്പരം വകുപ്പ് മാറ്റി പരീക്ഷിക്കുക എന്നതാവും മോഡിയുടെ തീരുമാനം. വിവാദം പ്രസ്താവന നടത്തിയ വി.എച്ച്.പി എം പിമാരെ ഒഴിവാക്കാനും സാധ്യതയുണ്ട്. ഗിരിരാജ് സിങ്, നിരഞ്ജന്‍ ജ്യോതി എന്നിവരെയാവും വകുപ്പില്‍ നിന്ന് പുറത്താക്കുക. സുഷ്മാ സ്വരാജ് ആഭ്യന്തരം വേണമെന്ന് ഇതിനോടകം ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. 2017ല്‍ വരുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അഴിച്ചുവാര്‍ക്കല്‍. അടുത്ത മാസം രണ്ടാമത്തെ ആഴ്ച ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ യോഗം ചേരുന്നുണ്ട്.
Next Story

RELATED STORIES

Share it