Flash News

മോഡി 'ബ്രാഹ്മണിസം' വളര്‍ത്തുവെന്ന അരുന്ധതിയുടെ പ്രസ്താവനക്കെതിരെ എബിവിപി

മോഡി ബ്രാഹ്മണിസം വളര്‍ത്തുവെന്ന അരുന്ധതിയുടെ പ്രസ്താവനക്കെതിരെ എബിവിപി
X
arundathi roy recieve award of jyothi mahatmaphule
ന്യൂഡല്‍ഹി: മോഡി സര്‍ക്കാര്‍ 'ഹിന്ദുരാഷ്ട്രവാദം'ത്തിന്റെ പേരില്‍ രാജ്യത്ത്  ബ്രാഹ്മണിസം വളര്‍ത്തുകയാണെന്ന അരുന്ധതി റോയുടെ പ്രസ്താവനക്കെതിരെ എബിവിപി. അരുന്ധതി പാകിസ്താന്‍ അനുകൂലിയും,രാജ്യദ്രോഹിയാണ്.അവര്‍ ഇന്ത്യന്‍ സൈനിക വിരോധിയുമാണെന്നാണ് എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞത്.

അവരുടെ രാജ്യവിരുധ നിലപാടുകള്‍ മുഴുവന്‍ ഇന്ത്യക്കാരുടെയും വികാരം വ്രണപ്പെടുത്തിയെന്നും എബിവിപി ഓര്‍ഗനൈസറില്‍ നല്‍കിയ പ്രസ്താവനയിലൂടെ പറഞ്ഞു. ഇന്ന് മുസ്ലിംകള്‍ അഭിമുഖീകരിക്കുന്ന ഭീതിയെ ഉള്‍ക്കൊള്ളാന്‍ അസഹിഷ്ണുത എന്ന വാക്ക് പര്യാപ്തമല്‌ളെന്നും അരുന്ധതി പറഞ്ഞു.

ഹിന്ദുമതം ഉപേക്ഷിച്ച ഡോ. ബി.ആര്‍. അംബേദ്കര്‍ അടക്കമുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കളെ മഹാന്മാരായ ഹിന്ദുക്കളായി വാഴ്ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്.ഇത് ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമമാണെന്നും അരുന്ധതി റോയ് ആരോപിച്ചു. പ്രമുഖ സാമൂഹ്യപരിഷ്‌കര്‍ത്താവ് ജ്യോതി മഹത്മാഫുലെയുടെ പേരിലുള്ള ഇക്വാലിറ്റി പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കവെയാണ് എഴുത്തുകാരി മോഡിക്കെതിരെ ആഞ്ഞടിച്ചത്.
Next Story

RELATED STORIES

Share it