Flash News

മോഡി പ്രചാരണത്തിനുപോയ ഒരു സംസ്ഥാനത്തും ബിജെപി വിജയിച്ചിട്ടില്ല- സീതാറാം യെച്ചൂരി

മോഡി പ്രചാരണത്തിനുപോയ ഒരു സംസ്ഥാനത്തും ബിജെപി വിജയിച്ചിട്ടില്ല- സീതാറാം യെച്ചൂരി
X
Sitaram Yechury CPM

[related] നരേന്ദ്ര മോഡി പ്രചാരണത്തിനുപോയ സംസ്ഥാനങ്ങളിലൊന്നും ബിജെപി വിജയിച്ചിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരുവനന്തപുരം പ്രസ് ക്ലബിന്റ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.
കേരളത്തില്‍ ബിജെപി അക്കൗണ്ടു തുറക്കില്ല. അങ്ങനെ സംഭവിച്ചാല്‍ അതിന്റ ഉത്തരവാദിത്വം യുഡിഎഫിനാണെന്നും യെച്ചൂരി പറഞ്ഞു. ബിജെപി ആരെ കൂട്ടുപിടിച്ചാലും അവര്‍ക്ക് കേരളത്തില്‍ സീറ്റ് ലഭിക്കില്ല. ശ്രീനാരായണഗുരുവിന്റെ യഥാര്‍ഥ വിശ്വാസികള്‍ ബിഡിജെഎസ് ബിജെപി സഖ്യത്തെ അംഗീകരിക്കില്ല.
ഇടതുപക്ഷം ഇത്തവണ വലിയ ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ തിരിച്ചെത്തും. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകാനുള്ള സാഹചര്യം നിലനില്‍ക്കുന്നില്ല. കേരളത്തില്‍ വികസനം കൊണ്ടുവന്നു എന്ന അവകാശവാദവുമായാണു യുഡിഎഫ് വോട്ടുതേടുന്നത്. വികസനമെന്നാല്‍ ഉദ്ഘാടനം എന്നതാണ് ഉമ്മന്‍ ചാണ്ടി ധരിച്ചുവച്ചിരിക്കുന്നത്.
ബോധവത്കരണത്തിലൂടെ മദ്യവര്‍ജനം നടപ്പാക്കുകയെന്നതാണ് എല്‍ഡിഎഫ് നയം. നിലവിലുള്ള സര്‍ക്കാര്‍ സ്വീകരിച്ച നല്ല തീരുമാനങ്ങള്‍ തുടരുകയും അപാകതകള്‍ പരിഹരിക്കുകയുമാണ് എല്‍ഡിഎഫ് തീരുമാനം.
Next Story

RELATED STORIES

Share it