Flash News

മോഡിയുടെ വിദേശയാത്രകള്‍ : എയര്‍ഇന്ത്യയ്ക്ക് കിട്ടാനുള്ള കുടിശ്ശിക 134 കോടി രൂപ

മോഡിയുടെ വിദേശയാത്രകള്‍ : എയര്‍ഇന്ത്യയ്ക്ക് കിട്ടാനുള്ള കുടിശ്ശിക 134 കോടി രൂപ
X
modi_air_india_aircraft_PTI_650x400_big_story 

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ വിദേശയാത്രകളുടെ ചെലവിനത്തില്‍ എയര്‍ ഇന്ത്യയ്്ക്ക് കിട്ടാനുള്ള കുടിശ്ശിക 134 കോടി രൂപ. കഴിഞ്ഞവര്‍ഷം മാര്‍ച്ചിനും ഡിസംബറിനും ഇടയിലെ യാത്രകളുടെ മാത്രംചെലവാണിത്്. ദ ക്വിന്റ് എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് വിവരാവകാശ രേഖയിലൂടെ ഈ കണക്കുകള്‍ പുറത്തുകൊണ്ടുവന്നത്്. പ്രധാനമന്ത്രിമാരുടെ വിദേശയാത്രയിനത്തില്‍ കിട്ടേണ്ട തുക വളരെ വൈകിയാണ് എയര്‍ ഇന്ത്യക്ക്്് ലഭിക്കാറുള്ളത്് എന്നും റിപോര്‍ട്ടിലുണ്ട്്. സെപ്തംബര്‍ 2013നും നവംബര്‍ 2014 നും ഇടയിലുള്ള യാത്രകളുടെ ചെലവിനത്തില്‍ 147 .90 കോടിരൂപ പ്രധാനമന്ത്രിയുടെ ഓഫിസ് ഈ വര്‍ഷം ജനുവരിയിലാണ് നല്‍കിയത്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഇപ്പോഴത്തെ പ്രധാനമന്ത്രി മോഡിയും നടത്തിയ വിദേശയാത്രകളുടെ ഇനത്തിലുള്ളതാണ് ഈ തുക.

ദ ക്വിന്റ് പ്രസിദ്ധീകരിച്ച കണക്കുകള്‍ :

Air india
Next Story

RELATED STORIES

Share it