Flash News

മോഡിയുടെ ബിരുദം സംബന്ധിച്ച വിവരവകാശ അപേക്ഷ ഡല്‍ഹി സര്‍വ്വകലാശാല നിരസിച്ചു

മോഡിയുടെ ബിരുദം സംബന്ധിച്ച വിവരവകാശ അപേക്ഷ ഡല്‍ഹി സര്‍വ്വകലാശാല നിരസിച്ചു
X
narendra-modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദം സംബന്ധിച്ചുള്ള വിവരവകാശ നിയമ പ്രകാരമുള്ള അപേക്ഷയിന്‍മേല്‍ മറുപടി നല്‍കാന്‍ ഡല്‍ഹി സര്‍വകലാശാല വിസമ്മതിച്ചു.
1978ല്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ വഴി പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയിട്ടുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ മോഡി വ്യക്തമാക്കിയിരുന്നത്. ഇത് സംബന്ധിച്ച ചോദ്യത്തിനാണ് സര്‍വകലാശാല മറുപടി നല്‍കാന്‍ വിസമ്മതിച്ചത്.
നേരത്തെ, മോഡിയുടെ ബിരുദാനന്തര ബിരുദം സംബന്ധിച്ച ആര്‍.ടി.ഐ അപേക്ഷ ഗുജറാത്ത് സര്‍വ്വകലാശാലയും പ്രധാനമന്ത്രിയുടെ ഓഫീസും നിരസിച്ചിരുന്നു.
Next Story

RELATED STORIES

Share it