Flash News

മോഡിക്കെതിരേ ഐഎസ്; മുസ്‌ലിംങ്ങള്‍ക്കെതിരേ മോഡി യുദ്ധത്തിന് പ്രേരിപ്പിക്കുന്നു

മോഡിക്കെതിരേ ഐഎസ്; മുസ്‌ലിംങ്ങള്‍ക്കെതിരേ മോഡി യുദ്ധത്തിന് പ്രേരിപ്പിക്കുന്നു
X
Modi-ISIS-,

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ ഐ.എസ്. ആയുധങ്ങളെ ആരാധിക്കുന്ന മോഡി ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കെതിരേ യുദ്ധത്തിന് പ്രേരിപ്പിക്കുകയാണെന്ന് ഐ.എസ്സിന്റെ അടുത്തിടെ ഇറങ്ങിയ പ്രസിദ്ധീകരണത്തില്‍ പറയുന്നു. ബ്ലാക്ക് ഫഌഗ് ഫ്രം ദി ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഇ ബുക്കിലാണ് മോഡിക്കെതിരേയും ഇന്ത്യക്കെതിരേയും പരാമര്‍ശം നടത്തിയിരിക്കുന്നത്.
ബീഫ് കഴിക്കുന്നവരെ കൊന്നൊടുക്കുന്ന രാജ്യമായാണ് ഐ.എസ് ഇന്ത്യയെ വിലയിരുത്തുന്നത്. ഉത്തര്‍പ്രദേശിലെ ദാദ്രി സംഭവത്തെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. മോഡിയെ പ്രധാനമന്ത്രി ആയിട്ടല്ല പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പ്രസിഡന്റ് എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ഉടന്‍ ആക്രമണം നടത്തുമെന്നും പുസ്തകത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it