Flash News

മോഡിക്കു വേണ്ടി മുഖ്താര്‍ അബ്ബാസ് നഖ്‌വി അജമീര്‍ ദര്‍ഗ്ഗയില്‍ ഛദര്‍ നല്‍കും

മോഡിക്കു വേണ്ടി മുഖ്താര്‍ അബ്ബാസ് നഖ്‌വി അജമീര്‍ ദര്‍ഗ്ഗയില്‍ ഛദര്‍ നല്‍കും
X
chdar

അജ്മീര്‍;പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു വേണ്ടി കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി അജ്മീരിലെ ഖ്വാജാ മൊയ്‌നുദ്ദീന്‍ ദര്‍ഗ്ഗയില്‍ ഛദര്‍ നല്‍കും. നാളെയാണ് നഖ്‌വി ഛദര്‍ നല്‍കുക. സമാധാനത്തിനും സാമുദായിക ഐക്യത്തിന് വേണ്ടി ഛദര്‍ നല്‍കാന്‍ പ്രധാനമന്ത്രി തന്നെയാണ് നഖ്‌വിയെ  ചുമതലപ്പെടുത്തിയത്. ഛദറിനൊപ്പം മോഡി നല്‍കിയ സമാധാന സന്ദേശവും നഖ്‌വി അജ്മീരില്‍ വായിക്കും. ഛദര്‍ എന്നത് ഒരു തരം പട്ടാണ്. ഇവിടെ നേര്‍ച്ചയ്ക്ക് ഈ പട്ടും നല്‍കാറുണ്ട്. നേരത്തെ ഒബാമ ഇന്ത്യയില്‍ സന്ദര്‍ശിച്ചപ്പോഴും ഇവിടെ ഛദര്‍ നല്‍കിയിരുന്നു. മോഡി ഇതിനു മുമ്പും ഇവിടെ ഛദര്‍ നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it