palakkad local

മോട്ടോറുകള്‍ പുനസ്ഥാപിച്ചില്ല; തൃത്താലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

ആനക്കര: പ്രവര്‍ത്തന രഹിതമായ മോട്ടോറുകള്‍ അറ്റകുറ്റ പണികള്‍ നടത്തി പുനസ്ഥാപിക്കാത്തതിനാല്‍ തൃത്താലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. തൃത്താല വെള്ളിയാംകല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയുടെ ഭാഗമായി ഭാരപുഴയില്‍ ജലം സമൃദ്ധമായി നില്‍കുമ്പോഴാണ് മേഖലയില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്നത്.
തൃത്താല മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകള്‍ക്കും തൃശൂര്‍ ജില്ലയിലെ ഏതാനും മുന്‍സിപ്പാലിറ്റികള്‍ക്കും പഞ്ചായത്തുകള്‍ക്കും കുടിവെള്ളം ലഭ്യമാക്കാന്‍ വേണ്ടി കൊണ്ടുവന്ന വെള്ളിയാംകല്ല് പദ്ധതിയില്‍ റഹുലേറ്ററിന്റെ പ്രവര്‍ത്തന ഫലമായി ജല സമൃദ്ധിയുണ്ടായിട്ടും അധികൃതരുടെ പിടിപ്പുകേടിന്റെ ഫലമായാണ് ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമായത്. പാവറട്ടി ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി പമ്പിങ്ങ് നടത്തുന്നതിന് 21 മോട്ടോറുകളാണ് ഉണ്ടായിരുന്നത്.
ഇതില്‍ അഞ്ചെണ്ണം പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങള്‍ നിരവധിയായി. നാല് പമ്പിങ്ങ് സ്റ്റേഷനുകളില്‍ രണ്ടെണ്ണം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ് ്177 എച്ച് പി യുടെ 5 മോട്ടോറുകളില്‍ രണ്ടെണ്ണം പ്രവര്‍ത്തിക്കുന്നില്ല. വേനല്‍ കടുക്കുന്നതിന് മുമ്പു തന്നെ മോട്ടോറുകളുടെ തകരാറുകളെ കുറിച്ച് എംഎല്‍എ ഉള്‍പ്പെടെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അതൊന്നും വേണ്ടവിധത്തില്‍ പരിഗണിക്കാത്തതാണ് പ്രശ്‌നം ഗുരുതരമാകാന്‍ കാരണമെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്തുകള്‍ ലക്ഷകണക്കിന് രൂപ കുടിവെള്ളത്തിനായി പ്രതിമാസം വാട്ടര്‍ അതോറിറ്റിയില്‍ അടക്കുന്നുണ്ടെങ്കിലും തൃത്താല മേഖലയില്‍ കുടിവെള്ളം തീരെ ലഭിക്കാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ വേനല്‍കാലത്ത് കുടിവെള്ളക്ഷാമം പരിഗഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നപ്പോള്‍ കേടുവന്ന മോട്ടോറുകള്‍ അറ്റകുറ്റ പണികള്‍ നടത്തുന്നതിനായി എംഎല്‍എ യുടെ പ്രാദേശിക ഫണ്ടില്‍ നിന്നും തൃത്താലയുടെ കുടിവെള്ളത്തിനായി തുക വകയിരുത്തിയിട്ടുണ്ട് എന്ന് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
പെരിങ്ങോട് എകെജി കോളനി ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ നാല് മാസത്തോളമായി പൊതു ടാപ്പില്‍ കുടിവെള്ള വിതരണമേ നടക്കുന്നില്ല. ഇതിനെതിരെ വിരവധി തവണ വാട്ടര്‍ അതോരിറ്റി അധികാരികളെ സമീപിച്ചെങ്കിലും യാതൊരു നടപടിയും കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ എടുത്തിട്ടില്ല.
Next Story

RELATED STORIES

Share it