Kerala

മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു

കൊച്ചി: ഡീസല്‍ വാഹനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ഈ മാസം 20ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന അനിശ്ചിതകാല മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. ഇന്നലെ  ചേര്‍ന്ന കോ-ഓഡിനേഷന്‍ ഓഫ് മോട്ടോര്‍ വെഹിക്കിള്‍ ഓര്‍ഗനൈസേഷന്റെയും കോണ്‍ഫെഡറേഷന്‍ ഓഫ് ബസ് ഓണേഴ്‌സിന്റെയും  യോഗത്തിലാണ് തീരുമാനം. ബസ്സുകള്‍ക്കു പുറമെ, ടാങ്കര്‍, കണ്ടെയ്‌നര്‍, ട്രെയിലര്‍, മിനിലോറി എന്നിവ അടക്കമുള്ള വാഹനങ്ങളും പണിമുടക്കില്‍ നിന്നു പിന്‍മാറി. ഈ മാസം 12ന് അര്‍ധരാത്രി മുതല്‍ അന്യസംസ്ഥാന വാഹനങ്ങള്‍ കേരളത്തിലേക്കു കടത്തിവിടില്ലെന്ന ഓള്‍ ഇന്ത്യ മോട്ടോര്‍ വെഹിക്കിള്‍ ഓര്‍ഗനൈസേഷന്റെ തീരുമാനവും പിന്‍വലിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it