Middlepiece

മൊഴിയങ്കം

ഒരു വര്‍ഷം മലയാളി ശരാശരി പതിനേഴായിരത്തോളം രൂപ പ്രസിദ്ധീകരണങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കുന്നുവെന്ന കണക്ക് വായനാലോകത്തിന് അപചയം സംഭവിക്കുന്നില്ല എന്നതിന്റെ സൂചനയാണ്.

ഭരത് മമ്മൂട്ടി
നടന്‍




സുരക്ഷാപ്രശ്‌നം ഉന്നയിച്ച് സമരം ചെയ്ത വിദ്യാര്‍ഥികളെ ഹോസ്റ്റലുകളില്‍ 'അസമയത്തിനു' മുമ്പേതന്നെ തളച്ചിടാനാണ് അധികാരികളുടെ നീക്കം. ഈ അവസരത്തിലാണ് കാംപസിലെ പെണ്‍സമൂഹം ഹൈഡ്രജന്‍ ബലൂണുകളില്‍ പരാതി എഴുതി ആകാശത്തേക്കു പറത്തിവിട്ട് പ്രതീകാത്മകമായി സമരം ചെയ്തത്.

ഷഹന
ഗവേഷക, കാലിക്കറ്റ് സര്‍വകലാശാല




പൊന്‍മാനെന്നു കരുതി പിന്നാലെ പോയ സീതയെപ്പോലെ രണ്ടു വര്‍ഷം മുമ്പ് ജനങ്ങളെ ആകര്‍ഷിച്ച മോദി ഇപ്പോള്‍ തന്റെ തനിനിറം വ്യക്തമാക്കി മാരീചനെപ്പോലെ ആയിരിക്കുകയാണ്.

എം എം ഹസന്‍
കെപിസിസി ഉപാധ്യക്ഷന്‍




വര്‍ത്തമാന കാലഘട്ടത്തില്‍ പാഠപുസ്തകങ്ങളിലെ കവിതകളിലൂടെയും മറ്റു രചനകളിലൂടെയും ചിലര്‍ വളരെയധികം പരിപോഷിപ്പിക്കപ്പെടുമ്പോള്‍ കവിതയെ ജനകീയവല്‍ക്കരിച്ചവര്‍ തഴയപ്പെടുകയാണ്.

പി രാമന്‍
ആധുനിക കവി




കേരളത്തില്‍ മുസ്‌ലിംലീഗിന്റെ അഞ്ചാം മന്ത്രിയുടെ വിഷയവുമായി ബന്ധപ്പെട്ട് കുമ്മനം പോലും പറയാന്‍ വെറുക്കുന്ന വാക്കുകളാണ് കോടിയേരി പറഞ്ഞത്. മലപ്പുറത്ത് കൂടുതല്‍ വിജയശതമാനം ഉണ്ടായപ്പോള്‍ അതിനെതിരേ പ്രതിപക്ഷനേതാവ് വി എസ് പ്രസ്താവന ഇറക്കിയത് സിപിഎമ്മിന്റെ എന്തു ന്യൂനപക്ഷ സംരക്ഷണമാണ് വ്യക്തമാക്കുന്നത്.

സി പി ജോണ്‍
സിഎംപി




ക്രിസ്മസിന് തനി കോട്ടയം ഭക്ഷണവും റെഡി. ഈ വീട്ടില്‍ എല്ലാ ആഘോഷവുമുണ്ട്. ഈദിന് ഏട്ടന്റെ സുഹൃത്തുക്കളെ വിളിച്ച് നോമ്പുതുറയുമുണ്ട്. അങ്ങനെയൊരു വ്യത്യാസമുള്ളതായിട്ടേ തോന്നിയില്ല.

ചിത്ര ഷാജി കൈലാസ്
(ആനി എന്ന പഴയ സിനിമാ നടി)




സംഘപരിവാരത്തെ ഒരുതരത്തിലും അംഗീകരിക്കില്ലെന്നു പറയുന്ന ഇടതുപക്ഷത്തിലും മധ്യവലതുപക്ഷം എന്നറിയപ്പെടുന്ന കോണ്‍ഗ്രസ്സിലും പലപ്പോഴും ഹിന്ദുത്വപ്രീണനത്തിന്റെ പ്രതിഫലനങ്ങള്‍ കാണാം.

ഇ എം അബ്ദുര്‍റഹ്മാന്‍
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ




ആന്റണിയില്‍ ജനങ്ങള്‍ വിശ്വസിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയകക്ഷികള്‍ വിശ്വസിക്കുന്നു. ഇന്ത്യയിലെ ഒരു രാഷ്ട്രീയകക്ഷിയും ആന്റണി കളങ്കിതനാണെന്ന് ഇതേവരെ ആക്ഷേപിച്ചിട്ടില്ല. ഈ ചേര്‍ത്തലക്കാരന്‍ എക്കാലവും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്.

കെ ബാബു
എക്‌സൈസ് മന്ത്രി




ഹൈന്ദവ ഏകോപനത്തിന്റെ പിന്തുണയോടെ മറ്റെല്ലാ വിഭാഗങ്ങളെയും അമര്‍ച്ച ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ഹൈന്ദവ പുനരുദ്ധാരണം ഇവിടെ നടപ്പാക്കാനുള്ള നീക്കം നടന്നപ്പോഴൊക്കെ അവര്‍ ലക്ഷ്യംവച്ചത് മുസ്‌ലിംകളെയാണ്.
ഭാസുരേന്ദ്രബാബു
മാധ്യമപ്രവര്‍ത്തകന്‍




രാജീവ് ഗാന്ധിയുടെ കാര്യത്തില്‍ ഒരു നിയമവും മറ്റു സമാന കേസുകളില്‍ മറ്റൊരു രീതിയുമെന്ന സ്ഥിതി രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമാണ്. ശിക്ഷ അനുഭവിച്ച ശേഷവും നീതി നിഷേധിക്കുന്നത് വേദനാജനകമാണ്.
'
അര്‍പുതമ്മാള്‍
(പേരറിവാളന്റെ അമ്മ)




ദേവനെയും ദേവിയെയും സ്വീകരിക്കുന്നതുപോലെ എഴുത്തുകാരനെ സ്വീകരിക്കുന്ന മലയാളത്തിലെ എഴുത്തുകാരനായി അറിയപ്പെടുന്നതില്‍ സന്തോഷമുണ്ട്. ബുദ്ധി കൊണ്ടല്ല ഹൃദയം കൊണ്ടാണ് ഞാന്‍ എഴുതുന്നത്.

ബെന്യാമിന്‍
നോവലിസ്റ്റ്

Next Story

RELATED STORIES

Share it