Sports

മൊറീഞ്ഞോയെ കോച്ചാക്കാന്‍ ഇന്തോനീസ്യ നീക്കമാരംഭിച്ചു

ജക്കാര്‍ത്ത: ലോക ഫുട്‌ബോളിലെ വിലപിടിപ്പുള്ള കോച്ചുമാരിലൊരാളായ ജോസ് മൊറീഞ്ഞോയെ ഇന്തോനീസ്യന്‍ പരിശീലകസ്ഥാനത്തേക്കു പരിഗണിക്കുന്നു. ദേശീയ കായികമന്ത്രി ഇമാം നറാവിയാണ് ഇക്കാര്യമറിയിച്ചത്. പ്രധാനമന്ത്രി ജോക്കോ വിദോദോയുമായി ഇതേക്കുറിച്ച് ചര്‍ച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ഇന്തോനീസ്യയെ ഫുട്‌ബോളിലെ ശക്തികളിലൊന്നാക്കി മാറ്റിയെടുക്കുകയെന്ന ലക്ഷ്യമാണ് മൊറീഞ്ഞോയെ പരിഗണിക്കാന്‍ കാരണം. എന്നാല്‍ അദ്ദേഹത്തെ ഇവിടേക്കു കൊണ്ടുവരിക അത്ര എളുപ്പമല്ല- നറാവി പറഞ്ഞു. മൊറീഞ്ഞോയെക്കൂടാതെ ചെല്‍സി ടീമിന്റെ താല്‍ക്കാലിക പരിശീലകന്‍ ഗസ് ഹിഡിങ്കിനെയും കോച്ചായി പരിഗണിക്കുന്നുണ്ട്.
ദേശീയ ഫുട്‌ബോള്‍ ഫെഡറേഷനിലെ സര്‍ക്കാര്‍ ഇടപെടലുകളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്തോനീസ്യയെ ഫിഫ സസ്‌പെന്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it