മൊറിഷസില്‍നിന്ന് കണ്ടെത്തിയ വിമാനാവശിഷ്ടം പരിശോധിക്കും

മെല്‍ബണ്‍: മൊറിഷസില്‍നിന്ന് കണ്ടെത്തിയ വിമാനാവശിഷ്ടങ്ങള്‍ കാണാതായ എംഎച്ച് 370 മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റേതാണോ എന്ന് പരിശോധിക്കും. വിമാനത്തിന്റെ തിരോധാനം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ആസ്‌ത്രേലിയന്‍ സംഘം അറിയിച്ചതാണിത്. മൊറിഷസിലെ റോഡ്രിഗസ് ദ്വീപിനു സമീപമാണ് പുതിയ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇത് എംഎച്ച് 370 വിമാനത്തിന്റെ ഭാഗമാണെങ്കില്‍ അത് വലിയ വഴിത്തിരിവാകുമെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇവ പരിശോധനയ്ക്കായി വിട്ടുകിട്ടുന്നതിനായി മൊറിഷസ് അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 2014 മാര്‍ച്ചിലായിരുന്നു ക്വാലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്കു പറക്കുകയായിരുന്ന വിമാനം കാണാതായത്.
Next Story

RELATED STORIES

Share it