മൊബൈല്‍ ഫോണുകളില്‍ അപായ ബട്ടണ്‍ വരുന്നു

ന്യൂഡല്‍ഹി: അടിയന്തര സാഹചര്യത്തില്‍ വനിതകളെ സഹായിക്കാന്‍ മൊബൈല്‍ ഫോണില്‍ അപായ ബട്ടണ്‍ വരുന്നു. ഇത്തരം ബട്ടണ്‍ സ്ഥാപിക്കാന്‍ ഫോണ്‍കമ്പനികള്‍ സന്നദ്ധമായിട്ടുണ്ടെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനകാഗാന്ധി അറിയിച്ചു. അടുത്ത മാര്‍ച്ചിനകം മൊബൈല്‍ ഫോണുകളില്‍ അപായ ബട്ടണ്‍ ഉണ്ടായിരിക്കും. ഏതെങ്കിലും സ്ത്രീ പ്രയാസം അനുഭവിക്കുന്നുവെങ്കില്‍ അവര്‍ക്ക് മൊബൈല്‍ ഫോണിലെ അപായ ബട്ടണ്‍ ഉപയോഗിക്കാം. പോലിസിന് അടിയന്തര സന്ദേശം ലഭിക്കുന്ന രീതിയിലായിരിക്കും സംവിധാനം.





Next Story

RELATED STORIES

Share it