kozhikode local

മൊബൈല്‍ ടവര്‍ നിര്‍മാണം; കാരന്തൂരില്‍ പ്രതിഷേധം ശക്തം

കുന്ദമംഗലം: റസിഡന്‍ഷ്യല്‍ സോണില്‍ മൊബൈല്‍ ടവര്‍ നിര്‍മ്മിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി മറികടന്ന് കാരന്തൂര്‍ മെഡിക്കല്‍കോളേജ് റോഡില്‍ കുന്ദമംഗലം ഹൗസിംഗ് സൊസൈറ്റിക്കി സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ടവര്‍ നിര്‍മ്മിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
മരട് മുന്‍സിപ്പാലിറ്റിയില്‍ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ ടവര്‍ നിര്‍മ്മിക്കുന്നതിന് എടിസി ടെലികോം ടവര്‍ കോര്‍പറേഷന്‍ മരട് മുന്‍സിപ്പാലിറ്റിയെ സമീപിച്ചിരുന്നുവെങ്കിലും മരട് മുന്‍സിപ്പല്‍ സെക്രടറി മൊബൈല്‍ ടവര്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്‍കിയിരുന്നില്ല. 2012 നവംബര്‍ ആറിന് മൊബൈല്‍ ടവര്‍ നിര്‍മ്മാണം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് സെക്രടറി പുറപ്പെടുവിപ്പുകയും ചെയ്തു.
ഈ ഉത്തരവിനെതിരെ എടിസി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള െ്രെടബ്യൂണലിനെ സമീപിക്കുകയും 2013 ഏപ്രില്‍ പതിനഞ്ചിന് െ്രെടബ്യൂണല്‍ ഉത്തരവ് റദ്ദാക്കി ടവര്‍ നിര്‍മ്മാണത്തിനുള്ള അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മരട് മുന്‍സിപ്പല്‍ സെക്രടറി കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ ടവര്‍ നിര്‍മ്മാണ കമ്പനിയുടേയും മുന്‍സിപ്പല്‍ സെക്രടറിയുടേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള െ്രെടബ്യൂണലിന്റെയും വിശദമായ വാദം കേട്ട കേരള ഹൈക്കോടതി ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ ജനവാസ മേഖലയില്‍ മൊബൈല്‍ ടവര്‍ നിര്‍മ്മാണം പാടില്ലെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി നിലനില്‍ക്കെ കാരന്തൂരിലെ ടവര്‍ നിര്‍മ്മാണം തടയണമെന്ന് ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. ടവര്‍ നിര്‍മ്മാണത്തിനെതിരെ 21 അംഗ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. രാജന്‍ പാറപ്പുറത്ത് (ചെയര്‍മാന്‍) അരവിന്ദന്‍ കെ (ജനറല്‍ കണ്‍വീനര്‍), അഡ്വ. രാജീവ് (ഖജാഞ്ചി) തെരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it