Kollam Local

മൊബൈല്‍ ടവര്‍ നിര്‍മാണം: പ്രതിഷേധം ശക്തം

കണ്ണനല്ലൂര്‍: തൃക്കോവില്‍വട്ടം മുഖത്തല ചെറിയേലയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ വിവിധ മൊബൈല്‍ കമ്പനികളുടെ ടവര്‍ സ്ഥാപിക്കുന്നതിന് എതിരേ സ്ത്രീകള്‍ നടത്തിവന്ന സമരം ശക്തമായി.
ഹൈക്കോടതി ഉത്തരവുപ്രകാരം സ്വകാര്യവ്യക്തി പോലിസ് സംരക്ഷണം തേടിയിരുന്നു. കുഴിയെടുക്കുന്നത് കഴിഞ്ഞ ദിവസം തടഞ്ഞ 23 സ്ത്രീകളെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇന്നലെ തൃക്കോവില്‍വട്ടം ഗ്രാമപ്പഞ്ചായത്തിനു മുന്നിലും കുഴിയെടുത്ത സ്ഥലത്തിനുമുന്നിലും സ്ത്രീകള്‍ കുത്തിയിരുന്നു സമരം ചെയ്തു. ഇവര്‍ക്കൊപ്പം പൗരവകാശവേദി പ്രവര്‍ത്തകരും ഇന്നലെയെത്തി. പഞ്ചായത്ത് പ്രസിഡന്റ് ആശാചന്ദ്രന്‍, വൈസ് പ്രസിഡന്റ് എ സുകു എന്നിവരും സമരക്കാരുമായി ചര്‍ച്ച നടത്തി.
കൊട്ടിയം എസ്‌ഐ, സിഐ എന്നിവരും സ്ഥലത്തെത്തി. തുടര്‍ന്ന് തഹസില്‍ദാര്‍ എത്തി താല്‍ക്കാലികമായി പണി നിര്‍ത്തിവച്ചു. കുഴിയെടുത്തതിനെ തുടര്‍ന്ന് അയല്‍വീടുകളിലെ ഭിത്തികള്‍ക്കു വിള്ളല്‍ ഉണ്ടായതായും പരാതിയുണ്ട്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് ടവര്‍ സ്ഥാപിക്കുന്നതിനെതിരേ സമരം തുടരുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it