kannur local

മൊബൈല്‍ ടവര്‍; കമ്പനികളുടെ അപേക്ഷ നഗരസഭ തള്ളി

തളിപ്പറമ്പ്: നഗരത്തിലെ കെട്ടിടങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും ടവറുകള്‍ സ്ഥാപിക്കാനുള്ള സ്വകാര്യ മൊബൈല്‍ കമ്പനികളുടെ അപേക്ഷ നഗരസഭാ കൗണ്‍സിലില്‍ യോഗം തള്ളി.
ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ സെല്ലുലാര്‍ എന്നീ മൊബൈല്‍ കമ്പനികള്‍ സംയുക്തമായി രൂപീകരിച്ച ഇന്‍ഡസ് ടവേര്‍സ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നഗരത്തില്‍ ടവറുകള്‍ സ്ഥാപിക്കാന്‍ നഗരസഭാധികൃതര്‍ക്ക് അപേക്ഷ നല്‍കിയത്.
സിപിഎം, ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരേ രംഗത്തെത്തി. ടവര്‍ സ്ഥാപിച്ചാലുണ്ടാകാനിടയുള്ള ദൂഷ്യഫലങ്ങള്‍ പ്രതിപക്ഷ അംഗങ്ങള്‍ വിശദമാക്കിയപ്പോള്‍ ഭരണപക്ഷ അംഗങ്ങളും പിന്തുണയ്ക്കുകയായിരുന്നു. ടവര്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് വിശദമായ പഠനം നടത്തണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് അപേക്ഷ കൗണ്‍സില്‍ യോഗം നിരസിച്ചത്.
Next Story

RELATED STORIES

Share it