malappuram local

മൊബൈല്‍ കടയില്‍ മോഷണം: രണ്ടര ലക്ഷത്തിന്റെ ഫോണുകളും പണവും കവര്‍ന്നു

പുത്തനത്താണി: കാടാമ്പുഴയിലെ മൊബൈല്‍ ഷോപ്പില്‍ വന്‍ മോഷണം. രണ്ടര ലക്ഷത്തിന്റെ ഫോണുകളും പണവും കവര്‍ന്നു. വെട്ടിച്ചിറ റോഡിലെ കെ വി ആര്‍ മൊബൈല്‍ കടയില്‍ വ്യായാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. രണ്ടര ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണുകളും 28,000 രൂപയുമാണ് കവര്‍ന്നത്. കടയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്.—
ഇന്നലെ രാവിലെ സമീപത്തെ കട തുറക്കാനെത്തിയവരാണ് ഷട്ടര്‍ തുറന്ന നിലയില്‍ കണ്ടത്. മലപ്പുറത്ത് നിന്നു വിരലടയാള വിദഗ്ധരും ഡോഗ് സ്‌കോഡും കടയിലെത്തി പരിശോധന നടത്തി. കാടാമ്പുഴ എസ് ഐ ആര്‍ രജ്ഞിത്ത് നേതൃത്വത്തില്‍ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it