kasaragod local

മൊബൈല്‍ കടയില്‍ മോഷണം; മോഷ്ടാവ് സിസിടിവിയില്‍

മഞ്ചേശ്വരം: മൊബൈല്‍ ഷോപ്പില്‍ നിന്നും വിലപിടിപ്പുള്ള ഫോണ്‍ മോഷ്ടിച്ച യുവാവിന്റെ ദൃശ്യം സിസിടിവി കാമറയില്‍ പതിഞ്ഞു. ഹൊസങ്കടിയിലെ അബ്ദുല്‍ മുത്തലിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്പ് ഷോപ്പില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്.
ഫോണ്‍ വാങ്ങാനെന്ന വ്യാജേന കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കെത്തിയ യുവാവ് ഫോണുകള്‍ സെലക്ട് ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ മറ്റൊരു ഉപഭോക്താാവ് കടയില്‍ വന്നപ്പോള്‍ ഉടമയുടെ ശ്രദ്ധ അങ്ങോട്ടേക്ക് മാറി. ഇതിനിടയിലാണ് യുവാവ് 10,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ കൈക്കലാക്കി രക്ഷപ്പെട്ടത്. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് യുവാവിന്റെ ദൃശ്യം കണ്ടെത്തിയത്. മഞ്ചേശ്വരം പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it