malappuram local

മൊബൈല്‍ ഉപയോക്താക്കളുടെ പണം ചോര്‍ത്താന്‍ വിദേശ തട്ടിപ്പുകാര്‍ രംഗത്ത്

കാളികാവ്: മൊബൈല്‍ ഉപയോക്താക്കളുടെ പണം ചോര്‍ത്താന്‍ വിദേശ തട്ടിപ്പുകാര്‍ രംഗത്ത്. നൂറ് കണക്കിന് വരിക്കാരുടെ പണം ഇതിനകം നഷ്ടപ്പെട്ടിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയ, ഘാന, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നാണു ഇത്തരം കോളുകള്‍ വരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രീ പൈഡ് കണക്ഷനെടുത്തവരാണ് തട്ടിപ്പിനിരയാവുന്നത്. ആദ്യം തുടരെതുടരെ മിസ്ഡ് കോളുകള്‍ വന്നു കൊണ്ടിരിക്കും ഫോണ്‍ വിളി എടുക്കുകയൊ മിസ്ഡ് കോള്‍ അടിക്കുകയൊ ചെയ്താല്‍ പണം നഷ്ടപ്പെട്ടിരിക്കും. ബാലന്‍സ് പരിശോധിക്കുമ്പോഴാണു വിവരമറിയുക. എന്നാല്‍, കോള്‍ റജിസ്റ്റര്‍ പരിശോധിച്ചാല്‍ വിളിച്ച നമ്പര്‍ കാണാന്‍ കഴിയില്ല. പണം നഷ്ടപ്പെട്ടതായി കണ്ട് പലരും കസ്റ്റമര്‍ കെയറില്‍ വിളിച്ചു പറയുമ്പോഴാണ് കോള്‍ഡേറ്റാ റെക്കോഡില്‍ വിദേശത്തേക്ക് വിളി പോയതായി കാണുന്നത്. വീട്ടമ്മമാരാണ് കൂടുതലും തട്ടിപ്പിനിരയായിട്ടുള്ളത്. മൊൈബല്‍ റീചാര്‍ജ് ചെയ്താലുടന്‍ വിളി വരാന്‍ തുടങ്ങും. നേരത്തെ സമ്മാനങ്ങള്‍ ലഭിച്ചതായി മെസേജ് വരുകയും അക്കൗണ്ട് നമ്പറും മറ്റും നല്‍കി പലരും ചതിയില്‍പെട്ടിരുന്നു. എന്നാല്‍, ഇപ്പോഴത്തെ തട്ടിപ്പിലൂടെ എന്താണ് ലക്ഷ്യമാക്കുന്നതെന്ന് മനസ്സിലാവുന്നില്ല.
ഇതു സംബന്ധിച്ച നിരന്തര പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎസ്എന്‍എല്‍ വിദഗ്ദരുടെ സഹായം തേടിയിട്ടുണ്ട്‌
Next Story

RELATED STORIES

Share it