malappuram local

മൊഞ്ചിന്റെ തട്ടമണിഞ്ഞ്...

അരീക്കോട്: ചായലും മുറക്കലുമായി മൊഞ്ചത്തിമാര്‍ കൊഞ്ചി അരങ്ങിലെത്തിയപ്പോള്‍ അരീക്കോട്ട് ആവേശം അലതല്ലി. മാപ്പിളപ്പാട്ടിന്റെ ശീലുകള്‍ക്ക് കൈകൊട്ടിയെത്തിയ പൂതുനാരികള്‍ വേദി ഒന്നില്‍ വട്ടമിട്ടപ്പോള്‍ കലോല്‍സവ നഗരി ശരിക്കും മൊഞ്ചിന്റെ തട്ടമണിഞ്ഞു.

ഹൈസ്‌കുള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളുടെ ഒപ്പന മല്‍സര വേദിക്കുമുന്നിലായിരുന്നു ഇന്നലെ ആവേശം. രാവിലെ മല്‍സരം തുടങ്ങുമ്പോള്‍ തന്നെ സദസ് നിറഞ്ഞു. വൈകിട്ടോടെ സ്ത്രികളും കട്ടികളുമടക്കം ഒഴികിയപ്പോള്‍ സദസ്സ് മണവാട്ടികള്‍ക്കൊപ്പം മൂളി. രാത്രി വൈകിയും മൊഞ്ചത്തിമാര്‍ വളകിലുക്കിയപ്പോഴും മരംകോച്ചുന്ന തണുപ്പിലും ആസ്വേദകര്‍ ഇരുന്ന ഇരുപ്പില്‍ നിന്ന് എണീറ്റില്ല.
അത്രക്കായിരുന്നു അവരുടെ ഖല്‍ബിലെ ഒപ്പനയോടുള്ള മുഹബ്ബത്ത്. ഉല്‍സവ നഗരിയില്‍ ജനപങ്കാളിത്തംകൊണ്ട് തൃസിപ്പിച്ചതും ഒപ്പനവേദിയായി. യുപിവിഭാഗം മാപ്പിളപ്പാട്ടിന്റെ ശീലുകള്‍ കൂടി പെയ്തിറങ്ങിയപ്പോള്‍ കൗ മാരോല്‍സവത്തിന്റെ മൂന്നാം ദിനം ധന്യം. മങ്കമാര്‍ ചിലങ്കകെട്ടിയാടിയ ദിനം കൂടിയായിരുന്നു ഇന്നലെ. ഭരതനാട്ട്യവും കുച്ചുപ്പുടിയും നാടോടി നൃത്തവും കേരളനടനവും നൃത്ത വിസമയം തീര്‍ത്തപ്പോള്‍ കലാസ്വാദകര്‍ കൗമാരോല്‍സവത്തിന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കി.
ഒപ്പനയും നൃത്തങ്ങളും മാര്‍ഗംകളിയും വഞ്ചിപ്പാട്ടുമെല്ലാം തിമിര്‍ത്തു പെയ്ത അരീക്കോട് ഗവ.ഹയര്‍സെക്കന്‍ഡറിയുടെ കളിമുറ്റം കലയുടെ നൂറു നിറങ്ങള്‍ തന്നെ തീര്‍ത്തു. റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ ജനകീയ കലകള്‍കൊണ്ട് ധന്യമായി ദിനം കൂടിയായിരുന്നു മൂന്നാം ദിനമായ ഇന്നലെ.ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ നാടകവും വഞ്ചാപ്പാട്ടുമെല്ലാം കൗമാരോല്‍സവത്തി ല്‍ കലയുടെ ചെപ്പ് തുറന്നിട്ടു. ഇന്ന് മോഹിനായാട്ടവും തിരൂവാതിരയും നാടകവുമെല്ലം ഉല്‍സ നഗരിയില്‍ അരങ്ങ് തകര്‍ക്കും.കൂട്ടത്തില്‍ ഇമ്പമാര്‍ന്ന ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മാപ്പിളപ്പാട്ടും ഗസലും നാടന്‍പാട്ടുകളും നഗരിയിലെത്തിയാല്‍ ആസ്വദിച്ചു മടങ്ങാം.
Next Story

RELATED STORIES

Share it