'മൈേക്രാഫിനാന്‍സ്: വിഎസിന്റെ പ്രസ്താവന അടിസ്ഥാനരഹിതം'

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് കേസില്‍നിന്നു രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന വിഎസ് അച്യുതാനന്ദന്റെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
വെള്ളാപ്പള്ളിക്കെതിരേ കേസെടുക്കാന്‍ ആര്‍ജവം കാട്ടിയത് ഈ സര്‍ക്കാരാണ്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ഒരു വിട്ടുവിഴ്ചയുമുണ്ടാവില്ല. സംസ്ഥാന വ്യാപകമായി ക്രമക്കേട് നടന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നിരവധി പേരെ ചോദ്യം ചെയ്തും രേഖകള്‍ പരിശോധിച്ചും വരുകയാണ്. ഇത് പൂര്‍ത്തിയായ ഉടന്‍ തന്നെ റിപോര്‍ട്ട് നല്‍കും.
രാഷ്ട്രീയ പ്രേരിതമായാണ് വിഎസ് ആരോപണം ഉന്നയിച്ചതെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it