Business

മൈക്രോസോഫ്റ്റിന്റെ ആദ്യ റിസെല്ലര്‍ സ്റ്റോര്‍ ചെന്നൈയില്‍ ആരംഭിച്ചു

ചെന്നൈ: മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയയെ സ്വന്തമാക്കിക്കൊണ്ട് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിലേക്ക് കടന്നുവന്ന മൈക്രോസോഫ്റ്റ് ഇന്ത്യയിലെ തങ്ങളുടെ ആദ്യ റിസെല്ലര്‍ സ്റ്റോര്‍ ചെന്നൈയില്‍ ആരംഭിച്ചു. നോക്കിയ പ്രിയോറിറ്റി സ്‌റ്റോര്‍ എന്ന ബ്രാന്‍ഡ് മാറ്റി മൈക്രോസോഫ്റ്റ് പ്രിയോറിറ്റി റീസെല്ലര്‍ എന്ന പേരിലാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ ആദ്യ റിസെല്ലര്‍ സ്റ്റോര്‍ ആരംഭിക്കുന്നത്.

തങ്ങള്‍ ആദ്യ മൈക്രോസോഫ്റ്റ് പ്രിയോറിറ്റി റിസെല്ലര്‍ സ്‌റ്റോര്‍ ഇന്ന് ചെന്നൈയില്‍ ആരംഭിക്കുകയാണെന്നും. ഇന്ത്യയില്‍ ഇത് തങ്ങള്‍ക്ക് വലിയൊരു മാറ്റമാണെന്നും നോക്കിയ ഇന്ത്യ സേയില്‍സ് ഡയറക്ടര്‍ ടി.എസ് ശ്രീധര്‍ പറഞ്ഞു. മൈക്രോസോഫ്റ്റ് മൊബൈല്‍ ഓവൈയുടെ പകരക്കാരാണ് നോക്കിയ ഇന്ത്യ സേയില്‍സ്.

അതുകൊണ്ട് തന്നെ ഇന്ത്യയില്‍ 441 മൈക്രോസോഫ്റ്റ് പ്രിയോറിറ്റി റിസെല്ലര്‍ സ്‌റ്റോറുകളാണുള്ളത്. 8,872 മൊബൈല്‍ റിസെല്ലര്‍ സ്‌റ്റോറുകളും ഉണ്ട്. നോക്കിയ എന്ന ബ്രാന്‍ഡില്‍ നിന്നും മൈക്രോസോഫ്റ്റിലേക്ക് മാറുന്നതിനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്. അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it