മേള കോഴിക്കോട്ട് മടങ്ങിയെത്തിയതില്‍ സന്തോഷം: പി ടി ഉഷ

ഒളിംപിക്‌സില്‍ മലയാളത്തിന്റെ അഭിമാനമായി മാറിയ പി ടി ഉഷ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സ്ഥിരസാന്നിധ്യമാണ്. ഉഷ സ്‌കൂള്‍ അത്‌ലറ്റിക്‌സിലൂടെ നിരവധി പ്രതിഭകളെ രാജ്യത്തിനു സമ്മാനിച്ച് ഉഷ ഇപ്പോഴും കായികപ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. മേളയെക്കുറിച്ച് തേജസിനുവേണ്ടി പയ്യോളി എക്‌സ്പ്രസ് വിലയിരുത്തുന്നു.

കോഴിക്കോട്: 22 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ സംസ്ഥാന സ്‌കൂള്‍ കായികമേള കോഴിക്കോട്ടേക്ക് മടങ്ങിയെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇന്ത്യയുടെ അഭിമാനമായ ഒളിംപ്യന്‍ പി ടി ഉഷ പറഞ്ഞു.
നല്ല ട്രാക്കാണ് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്നത്. പുതിയെ ട്രാക്കായതിനാല്‍ അതു മുഴുവന്‍ അത്‌ലറ്റുകള്‍ക്കും ഗുണം ചെയ്യും- ഉഷ പറഞ്ഞു.
ഈ മേളയില്‍ എന്റെ സ്‌കൂളിലെ കുട്ടികള്‍ക്കു മികച്ച പ്രകടനം നടത്താ ന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. ഈ ട്രാക്കിലാണ് അവര്‍ പരിശീലനം നടത്താറുള്ളത്. അതുകൊണ്ടു തന്നെ ട്രാക്ക് അവര്‍ക്ക് ഏറെ പരിചിതവുമാണ്. സ്വന്തം നാട്ടില്‍ മീറ്റ് നടക്കുന്നതിന്റെ ഗുണവും താരങ്ങള്‍ക്കു ലഭിക്കും- ഉഷ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ റാഞ്ചി ദേശീയ ജൂനിയര്‍ മീറ്റില്‍ ഏഴു പേരാണ് ഉഷ സ്‌കൂളില്‍ നിന്നു മല്‍സരിച്ചത്. ഇവ ര്‍ ആറു വീതം സ്വര്‍ണവും വെള്ളിയും കേരളത്തിനു നേടിത്തന്നു. ഇതേ പ്രകടനം ഈ മീറ്റിലും താരങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it