kozhikode local

മേല്‍പ്പാലം കടന്നെത്തിയ വിദ്യാര്‍ഥികളെ തടഞ്ഞു; റെയില്‍വേ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

ഫറോക്ക്: സ്‌കൂളിലേക്ക് പോകാനായി റെയില്‍വെ മേല്‍പ്പാലം കടന്നെത്തിയ വിദ്യാര്‍ഥികളോടു റെയില്‍വേ ഉദ്യോഗസ്ഥര്‍ ടിക്കറ്റ് ആവശ്യപ്പെട്ടതു സംഘര്‍ ഷത്തിനിടയാക്കി. ഇന്നലെ രാവിലെ ഫറോക്ക് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. ഫറോക്ക് ഗവ: ഗണപത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് തടഞ്ഞത്.
രാവിലെ എട്ടുമണിയോടെ മദ്രാസ് മെയില്‍ സ്റ്റേഷനില്‍ നിര്‍ത്തി യാത്രക്കാര്‍ ഇറങ്ങിയ സമയത്താണ് ഉദ്യോഗസ്ഥന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിന് സമീപം മേല്‍പ്പാലത്തിനരികെ ടിക്കറ്റ് പരിശോധിക്കാനെത്തിയത്. ഈ സമയത്ത് കരുവന്‍തിരുത്തി ഭാഗത്ത് നിന്നും മേല്‍പ്പാലം വഴി പുറത്തേക്ക് വരികയായിരുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരെ ടിക്കറ്റ് പരിശോധിക്കാനായി തടഞ്ഞുവെച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. യത്രാ ടിക്കറ്റോ പ്ലാറ്റ്‌ഫോം ടിക്കറ്റോ ഇല്ലാതെ റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ പാടില്ലെന്നു പറഞ്ഞാണ് വിദ്യാര്‍ഥികളെ തടഞ്ഞത്.
റെയില്‍വേ സ്റ്റേഷനു സമീപം താമസിക്കുന്ന വിദ്യാര്‍ത്ഥികളാണെന്നും സ്‌കുള്‍ ഐ.ഡി.കാര്‍ഡ് കാണിച്ചുകൊടുത്തിട്ടും ഉദ്യഗസ്ഥര്‍ പോകാന്‍ അനുവദിച്ചില്ല. ബഹളം ഓടികൂടിയ നാട്ടുകാര്‍ ഇടപെട്ടതോടെ റെയില്‍വേ ഉദ്യോഗസ്ഥര്‍ പിന്‍വലിയുകയായിരുന്നു.ഫറോക്ക് ടൗണിനെയും കരുവന്‍തിരുത്തി റോഡുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്നതാണ് റെയില്‍വേ സ്റ്റേഷനിലെ ഫൂട്ട് ഓവര്‍ബ്രിഡ്ജ്. പ്ലാറ്റ് ഫോമില്‍ കയറാതെ തന്നെ റെയില്‍ ക്രോസ് ചെയ്യുന്ന രീതിയിലാണ് ബ്രിഡ്ജ് സംവിധാനിച്ചത്. നേരത്തെ കരുവന്‍തിരുത്തി പ്രദേശത്തുള്ളവര്‍ റെയില്‍ പാളം ക്രോസ് ചെയ്താണ് മറുവശത്തേക്ക് കടന്നിരുന്നത്.
ഇത് എറെ അപകടങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും നിരന്തര ആവശ്യത്തെതുടര്‍ന്നാണ് ഇവിടെ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിച്ചത്. ഇതു വഴി കടന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുക്കണമെന്നത് നീതികരിക്കാനാലില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.
Next Story

RELATED STORIES

Share it