മേല്‍പാലം അറ്റകുറ്റപ്പണി: തീവണ്ടികള്‍ക്കു നിയന്ത്രണം

കൊച്ചി: ചാലക്കുടിക്കും കറുകുറ്റിക്കും ഇടയില്‍ പൊങ്ങം മേല്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് തൃശൂരിനും എറണാകുളത്തിനും ഇടയില്‍ നാളെ തീവണ്ടിഗതാഗതത്തില്‍ നിയന്ത്രണമുണ്ടായിരിക്കുമെന്നു സതേണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും.
വൈകീട്ട് 7.40ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍ സര്‍വീസ് നടത്തില്ല. ഗുരുവായൂരില്‍ നിന്നു പുറപ്പെടുന്ന ഗുരുവായൂര്‍- ചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസ് 40 മിനിറ്റ് വൈകി രാത്രി 9.50ന് പുറപ്പെടും. തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ചെന്നൈ മെയില്‍ 30 മിനിറ്റ് വൈകി പുറപ്പെടും.
എറണാകുളത്തു നിന്നു പുറപ്പെടുന്ന കാരൈക്കല്‍ എക്‌സ്പ്രസ് ഒരുമണിക്കൂര്‍ വൈകി രാത്രി 11.10നു പുറപ്പെടും. ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ 18ന് എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. കൂടാതെ എറണാകുളത്തിനും തൃശൂരിനും ഇടയില്‍ ഈ ദിവസങ്ങളില്‍ മറ്റു തീവണ്ടികള്‍ രണ്ടുമണിക്കൂര്‍ വരെ പിടിച്ചിടാനും സാധ്യതയുണ്ടെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it