മേല്‍നോട്ടച്ചുമതല ഐജി മനോജ് എബ്രഹാമിന്

തിരുവനന്തപുരം: അടൂര്‍ പീഡനക്കേസിന്റെ അന്വേഷണ മേല്‍നോട്ടച്ചുമതല തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം നേരിട്ടു നിര്‍വഹിക്കും. കേസിന്റെ അന്വേഷണച്ചുമതല അടൂര്‍ ഡിവൈഎസ്പിയില്‍ നിന്നു മാറ്റി പകരം കൊട്ടാരക്കര ഡിവൈഎസ്പി അനില്‍ദാസിനു നല്‍കി.
അടൂര്‍ കടമ്പനാട് സ്‌കൂളിലെ വിദ്യാര്‍ഥിനികളായ രണ്ടു പെണ്‍കുട്ടികളാണ് ഈ മാസം 4, 5 തിയ്യതികളില്‍ പീഡനത്തിന് ഇരയായത്. കൊല്ലം വള്ളിക്കാവില്‍ എട്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ ഷാളുപയോഗിച്ച് കെട്ടിയിട്ടു പീഡിപ്പിച്ചതായാണ് കേസ്. ഏനാത്ത്, ശൂരനാട് പോലിസ് സ്‌റ്റേഷനുകളിലായി രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തേ അന്വേഷണച്ചുമതല അടൂര്‍ ഡിവൈഎസ്പി നസീമിനായിരുന്നു. എന്നാല്‍, കേസന്വേഷണവുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അന്വേഷണച്ചുമതല കൊട്ടാരക്കര ഡിവൈഎസ്പിക്കു നല്‍കിയത്.
കേസിലെ പ്രതികളിലൊരാളുമായി പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അടുപ്പമുണ്ടായിരുന്നതായി പോലിസ് സംശയിക്കുന്നുണ്ട്. ഇവരുടെ അറിവോടെയാണോ പെണ്‍കുട്ടികളെ രണ്ടാം ദിവസവും പ്രതികള്‍ കൂട്ടിക്കൊണ്ടു പോയതെന്നും പോലിസ് അന്വേഷിക്കും. ഇതിനിടെ ഏനാത്തുനിന്ന് കഴിഞ്ഞദിവസം ശൂരനാട് പോലിസിനു കൈമാറിയ പ്രതികളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു. പെണ്‍കുട്ടികളെ കൊണ്ടുപോയ കാറും ശൂരനാട് പോലിസ് കസ്റ്റഡിയില്‍ എടുത്തു.
Next Story

RELATED STORIES

Share it