മേജര്‍ മനോജ് കുമാറിന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ പുല്‍ഗാവില്‍ സൈന്യത്തിന്റെ കേന്ദ്ര ആയുധ സംഭരണശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച മേജര്‍ കെ മനോജ് കുമാറിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. മനോജിന്റെ അച്ഛന്‍ എന്‍ കൃഷ്ണനേയും അമ്മ ഭാരതിയേയും അദ്ദേഹം ആശ്വസിപ്പിച്ചു. മനോജിന്റെ കുടുംബം വാടകയ്ക്കു താമസിക്കുന്ന തിരുമല വേട്ടമുക്കിലെ വീട്ടില്‍ ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് പിണറായി എത്തിയത്.
മേജര്‍ കെ മനോജ് കുമാറിന്റെ കുടുംബത്തിന് വീടുനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മനോജ് കുമാറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മേജറുടെ കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്. അത് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. മനോജിന്റെ ഭാര്യക്ക് ജോലി നല്‍കാനും കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ഗോവിന്ദന്‍, സംസ്ഥാന കമ്മിറ്റിയംഗം വി ശിവന്‍കുട്ടി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it