Flash News

മെസ്സി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

മെസ്സി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു
X
MESSI

അര്‍ജന്റീനയുടെ ഫുട്‌ബോള്‍ മിശിഹ ലയണല്‍ മെസ്സി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.
കോപ്പ അമേരിക്കന്‍ ഫുട്‌ബോള്‍ ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. മെസ്സി പെനാല്‍ടി ഷൂട്ടൗട്ട് പാഴാക്കിയതിനെ തുടര്‍ന്ന് 4-2 എന്ന സ്‌കോറില്‍ ചിലി കിരീടം സ്വന്തമാക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് അര്‍ജന്റീനക്ക് ചിലിയോട് പെനാല്‍ടി ഷൂട്ടൗട്ടിലൂടെ പരാജയം സംഭവിച്ച് കോപ്പ കപ്പ് നഷ്ടമാവുന്നത്.

ലയണല്‍ ആന്‍ഡ്രെസ് മെസ്സി എന്ന മെസ്സി 1987 ജൂണ്‍ 24ന് അര്‍ജന്റീനയിലെ റൊസാരിയോയിലാണ് ജനിച്ചത്. സ്പാനിഷ് പൗരത്വവും നേടിയിട്ടുള്ള മെസ്സി
അര്‍ജന്റീന ദേശീയ ടീമിനും സ്പാനിഷ് പ്രിമേറ ഡിവിഷനില്‍ എഫ്.സി. ബാഴ്‌സലോണ എന്നീ ടീമുകള്‍ക്കും വേണ്ടിയാണ് കളിച്ചിരുന്നത്. [related]

യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍, ഫിഫ ലോക ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ എന്നീ പുരസ്‌കാരങ്ങള്‍ 22 ആം വയസ്സില്‍  അദ്ദേഹത്തെ തേടിയെത്തി.

2005 ലെ ഫിഫ വേള്‍ഡ് യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി. ഫൈനലില്‍ നേടിയ 2 ഗോളുകളടക്കം ആകെ 6 ഗോളുകളാണ് അദ്ദേഹത്തിന്റെ നേടിയത്. ഇതിനുശേഷം അര്‍ജന്റീന ടീമിലെ സ്ഥിരം അംഗമായി. ഫിഫ ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അര്‍ജന്റീനക്കാരനായിരുന്നു മെസ്സി. 2007 ലെ കോപ്പ അമേരിക്കയില്‍ രണ്ടാം സ്ഥാനക്കാരനുള്ള പുരസ്‌കാരം മെസ്സിക്ക് ലഭിച്ചു.
Next Story

RELATED STORIES

Share it