Flash News

മെസ്സിയോ റൊണാള്‍ഡോയോ മികച്ചത് എന്ന് തര്‍ക്കം; യുവാവ് സുഹൃത്തിനെ കഴുത്തറുത്തു കൊന്നു

മെസ്സിയോ റൊണാള്‍ഡോയോ മികച്ചത് എന്ന് തര്‍ക്കം; യുവാവ് സുഹൃത്തിനെ കഴുത്തറുത്തു കൊന്നു
X
[caption id="attachment_56131" align="alignleft" width="400"]kILLED ഒബിന്ന മൈക്കേല്‍ ഡുറുംചുക്വ (34)[/caption]

മുംബൈ: മെസ്സിയോ റൊണാള്‍ഡോയോ മികച്ച കളിക്കാരന്‍ എന്ന തര്‍ക്കത്തിനൊടുവില്‍ മുംബൈയില്‍ യുവാവ് കൊല്ലപ്പെട്ടു.
നൈജീരിയന്‍ പൗരനായ ഒബിന്ന മൈക്കേല്‍ ഡുറുംചുക്വ (34) എന്നയാളെയാണ് മറ്റൊരു നൈജീരിയക്കാരനായ ന്വാബു ചുക്വുമ കഴുത്തറുത്ത് കൊന്നത്
മെസ്സിയെയും റൊണാള്‍ഡോയെയും കുറിച്ച് സുഹൃത്തുക്കളായ ഇവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഡുറുംചുക്വ ന്വാബു ചുക്വുമയുടെ നേര്‍ക്ക് ഒരു ചില്ലുകഷണമെടുത്തെറിഞ്ഞു. ന്വാബു ചുക്വുമ ഒഴിഞ്ഞു മാറിയതിനെത്തുടര്‍ന്ന് ചില്ല് മതിലില്‍ തട്ടി തകര്‍ന്നുവീണു. ഉടനെ ന്വാബു ചുക്വുമ തകര്‍ന്ന ചില്ലിന്റെ മൂര്‍ച്ചയുള്ള ഒരു കഷണമെടുത്ത് ഡുറുംചുക്വയുടെ കഴുത്തറുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ബഹളം കേട്ട് സ്ഥലത്തെത്തിയ അയല്‍ക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. മുബൈയിലെ നലസോപോര ഈസ്റ്റില്‍ കുറച്ചുകാലമായി താമസിച്ചു വരികയായിരുന്നു ഇരുവരും.
Next Story

RELATED STORIES

Share it