മെസ്സിക്ക് 30ാം ഗോള്‍; ബാഴ്‌സ അപരാജിത കുതിപ്പ് തുടരുന്നു

മാഡ്രിഡ്: ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സി ഗോളടിമികവ് തുടര്‍ന്നപ്പോള്‍ സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ അപരാജിതരായി മറ്റൊരു മല്‍സരം കൂടി പൂര്‍ത്തിയാക്കി. 26ാം റൗണ്ട് മല്‍സരത്തില്‍ സെവിയ്യയെയാണ് ബാഴ്‌സ 2-1നു മുട്ടുകുത്തിച്ചത്.
ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ ഗംഭീര തിരിച്ചുവരവ്. ലീഗില്‍ 34 മല്‍സരങ്ങള്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയ ബാഴ്‌സ ചിരവൈരികളായ റയല്‍ മാഡ്രിഡിന്റെ റെക്കോഡിനൊപ്പമെത്തുകയും ചെയ്തു. 1988-89 സീസണിലാണ് റയല്‍ റെക്കോഡിട്ടത്.
ഹോംഗ്രൗണ്ടായ കാംപ്‌നൂവില്‍ ബാഴ്‌സയെ ഞെട്ടിച്ച് 20ാം മിനിറ്റില്‍ വിറ്റോലോയുടെ ഗോളില്‍ സെവിയ്യ മുന്നിലെത്തിയിരുന്നു. 31ാം മിനിറ്റില്‍ 20 വാര അകലെ നിന്നുള്ള മനോഹരമായ ഫ്രീകിക്കിലൂടെ മെസ്സി ബാഴ് സയെ ഒപ്പമെത്തിച്ചു. സീസണി ല്‍ താരത്തിന്റെ 30ാം ഗോളായി രുന്നു. തുടര്‍ച്ചയായി എട്ടാം സീസണിലാണ് മെസ്സി 30 ഗോള്‍ തികയ്ക്കുന്നത്.
48ാം മിനിറ്റില്‍ ഡിഫന്റര്‍ ജെറാര്‍ഡ് പിക്വെയുടെ ഗോള്‍ ബാഴ്‌സയ്ക്ക് ജയം സമ്മാനിച്ചു. ജയത്തോടെ ലീഗില്‍ തലപ്പത്തു നില്‍ക്കുന്ന ബാഴ്‌സ രണ്ടാംസ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിനുമേല്‍ എട്ടു പോയി ന്റിന്റെ മികച്ച ലീഡ് കരസ്ഥമാക്കി.
ലീഗിലെ മറ്റു മല്‍സരങ്ങളി ല്‍ വിയ്യാറയല്‍ 3-0ന് ലെവന്റെയെയും അത്‌ലറ്റിക് ബില്‍ബാവോ ഇതേ സ്‌കോറിനു വലന്‍സിയയെയും ഗ്രനാഡ 1-0ന് ഡിപോര്‍ട്ടീവോയെയും പരാജയപ്പെടുത്തി.
Next Story

RELATED STORIES

Share it