thrissur local

മെറ്റ്‌സ് എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റ് കള്ളക്കഥകള്‍ മെനയുന്നു: എംഎസ്‌യു

മാള: മെറ്റ്‌സ് എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റ് കള്ളകഥകള്‍ മെനത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മെറ്റ്‌സ് സ്റ്റുഡന്റ്‌സ് യൂനിയന്‍(എംഎസ്‌യു) ആരോപിച്ചു.
980ഓളം വിദ്യാര്‍ഥികളാണിവിടെ പഠിക്കുന്നത്. ഒരു വിദ്യഭ്യാസ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സ്വാതന്ത്ര്യമോ അവകാശമോ ഇവിടെ നിന്നും ലഭിക്കുന്നില്ല. എന്നു മാത്രമല്ല നിസ്സാര കാര്യങ്ങള്‍ക്ക് പോലും ഫൈന്‍ അടപ്പിക്കുന്ന രീതിയാണിവിടെയുള്ളത്. പലപ്പോഴും ഒരു ജയില്‍ വാസത്തേക്കാള്‍ ഭീകരമാണിവിടെ. ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ശ്രീരാഗിനെ അന്യായമായി മര്‍ദ്ദിച്ച പ്രിന്‍സിപ്പലിന്റേയും അധ്യാപകന്റേയും നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ടാണ് തങ്ങ ള്‍ സമര രംഗത്ത് വരുന്നത്. വിനോദ യാത്രയില്‍ മദ്യപിച്ചുവെന്ന് ആരോപിച്ചാണ് ഈ 18കാരനെ പേപ്പര്‍ വെയ്റ്റു കൊണ്ട് മുഖത്തടിച്ചും മറ്റും മുറിയിലിട്ട് തല്ലിച്ചതച്ചത്.
പ്രിന്‍സിപ്പലും ആസാദ് മാഷുമാണീ കാടത്തത്തിന് നേതൃത്വം നല്‍കിയത്. വൈദ്യ പരിശോധനയില്‍ മദ്യപിച്ചിരുന്നില്ല എന്ന് തെളിഞ്ഞ സാഹചര്യത്തിലിവരെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണം. ഈ നിഷ്ഠൂര പ്രവൃത്തി പുറംലോകമറിഞ്ഞതോടെ പ്രിന്‍സിപ്പലും മാനേജ്‌മെന്റും ഒത്തുകളിച്ച് കാംപസില്‍ മദ്യ മയക്കുമരുന്ന് ലോബിയുടെ അഴിഞ്ഞാട്ടമാണെന്ന കള്ളക്കഥയുണ്ടാക്കി രക്ഷിതാക്കളെ തെറ്റിധരിപ്പിക്കുകയാണ്.
കാംപസിനകത്ത് മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ ആരും തന്നെയില്ല. പഠനദിനങ്ങള്‍ പുനസ്ഥാപിച്ച് പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണം, വിദ്യാര്‍ഥികളെ തല്ലിച്ചതച്ചവരെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തിങ്കളാഴ്ച്ച മുതല്‍ എംഎസ്‌യു റിലേ നിരാഹാര സമരം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it