മെറിറ്റില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പുനസ്സംഘടന ചരിത്രത്തിലാദ്യമായി
BY Sumeera SMR28 Nov 2015 3:11 AM GMT
Sumeera SMR28 Nov 2015 3:11 AM GMT
ആലുവ: യോഗ്യതയുടെ അടിസ്ഥാനത്തില്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പുനസ്സംഘടന ചരിത്രത്തിലാദ്യമായി ഇത്തവണയാണ് നടന്നതെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ആലുവ കീഴ്മാട് അന്ധവിദ്യാലയത്തില്‍ നടന്ന ദക്ഷിണേന്ത്യന്‍ ചെസ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ മുതല്‍ മുഴുവന്‍ നിയമനങ്ങള്‍ക്കും അടിസ്ഥാനം മെറിറ്റ് മാത്രമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സ്പോര്‍ട്സ് രംഗത്ത് കേരളം ടേണിങ് പോയിന്റിലാണെന്നും ലോകജനതയ്ക്ക് മുമ്പില്‍ നെഞ്ചുയര്‍ത്തി നില്‍ക്കാനുള്ള ശേഷിയാണ് ഈ മേഖലയില്‍ കേരളം കൈവരിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെബിഎസ്എസ് പ്രസിഡന്റ് പ്രഫ. കെ വി പൗലോസ് അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി എ അബ്ദുല്‍ മുത്തലിബ്, വാര്‍ഡ് മെംബര്‍ അബു കുന്നശ്ശേരി കെ രാജന് മാസ്റ്റര്‍, ഫാ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്കോപ, പിടിഎ പ്രസിഡന്റ് കെ എം നാസര്‍, ടി ജെ ജോണ്‍ പങ്കെടുത്തു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT